വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്പ. പ്രഖ്യാപനം... എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം സ്ഥാപിക്കും

എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം സ്ഥാപിക്കും. ഇതിനായി 500 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരം ഒരുങ്ങും. ഹോം സ്റ്റേക്കായി മുദ്ര ലോണുകള്‍ നല്‍കും. സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങള്‍ ആരംഭിക്കും. നിലവിലെ കേന്ദ്രങ്ങളിലെ സൗകര്യങ്ങളും ഉയര്‍ത്തും.
കേന്ദ്ര ബജറ്റില്‍ ബിഹാറിന് വാരിക്കോരി പ്രഖ്യാനങ്ങള്‍. ബിഹാറില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ കൊണ്ടുവരും.
ബജറ്റ് പ്രഖ്യാപനങ്ങള്‍ തുടരവേ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സ് 300 ഉം നിഫ്റ്റി 95 പോയിന്റും ഉയര്‍ന്നു.
വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്പ. പ്രഖ്യാനം 5 ലക്ഷം സ്ത്രീകള്‍ക്ക് പ്രയോജനപ്പെടും.ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്ന് പ്രഖ്യാപനം. ബിഹാറില്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി, ഓന്‍ട്രപ്രനര്‍ഷിപ് ആന്‍ഡ് മാനേജ്‌മെന്റ് സ്ഥാപിക്കും. ബിഹാറിനുള്ള തുടര്‍ പ്രഖ്യാപനങ്ങളെ ചോദ്യം ചെയ്ത് പ്രതിപക്ഷം.മെഡിക്കല്‍ കോളേജുകളില്‍ പതിനായിരം സീറ്റുകള്‍ കൂടി. പി എം സ്വനിധി വഴി വഴിയോര കച്ചവടക്കാര്‍ക്ക് വായ്പാ സഹായം നല്‍കും.
ഐഐടി പറ്റ്‌ന വികസിപ്പിക്കുമെന്ന് പ്രഖ്യാപനം. കേന്ദ്ര ബജറ്റില്‍ അങ്കണവാടികള്‍ക്കായി പ്രത്യേക പദ്ധതി. അമ്മമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കുമായിട്ടാണ് പോഷകാഹാര പദ്ധതി. കളിപ്പാട്ടങ്ങളുടെ ഗ്ലോബല്‍ ഹബ്ബായി ഇന്ത്യയെ മാറ്റുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. തദ്ദേശീയ കളിപ്പാട്ട നിര്‍മ്മാണമേഖലെയെ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. മെയ്ഡ് ഇന്‍ ഇന്ത്യ ടാഗിന് പ്രചാരണം നല്‍കും.
അതേസമയം
സഭ വിട്ടിറങ്ങിയ പ്രതിപക്ഷം പിന്നീട് തിരിച്ചെത്തി. ഇറങ്ങിപ്പോക്ക് പ്രതീകാത്മകമായ പ്രതിഷേധമെന്ന് പ്രതിപക്ഷം.
" f
https://www.facebook.com/Malayalivartha