സിബിഎസ്ഇ 10, 12 ക്ലാസ് വാര്‍ഷിക പരീക്ഷകള്‍ ഇന്ന് തുടങ്ങും... പരീക്ഷ എഴുതുന്നത് 42 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍

സിബിഎസ്ഇ 10, 12 ക്ലാസ് വാര്‍ഷിക പരീക്ഷകള്‍ ഇന്ന് തുടങ്ങും... പരീക്ഷ എഴുതുന്നത് 42 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍. ഇന്ത്യയില്‍ 7842 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷകള്‍ നടക്കുക. വിദേശത്ത് 26 പരീക്ഷാ കേന്ദ്രങ്ങളും സജ്ജമാക്കി.
മാര്‍ച്ച് 18 വരെയാണ് പത്താം ക്ലാസ് പരീക്ഷകള്‍. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ നാലിന് അവസാനിക്കും.ആദ്യ പരീക്ഷാദിനത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്), ഇംഗ്ലീഷ്(ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍) വിഷയവും +2 വിദ്യാര്‍ത്ഥികള്‍ എന്റര്‍പ്രീനര്‍ഷിപ്പ് പരീക്ഷയുമാണ് നല്‍കുക.
ഇന്ത്യയിലും വിദേശത്തുമായി 8000 സ്‌കൂളുകളിലായി 42 ലക്ഷം വിദ്യാര്‍ത്ഥികളിലേറെയാണ് പരീക്ഷ അഭിമുഖീകരിക്കുന്നത്. സ്ഥിരം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ട് വരണം.
സ്വകാര്യമായി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം സര്‍ക്കാര്‍ അംഗീകരിച്ച തിരിച്ചറിയല്‍ കാര്‍ഡാണ് കൊണ്ടുവരേണ്ടത്.
സുതാര്യമായ പൌച്ച്, ജിയോമെട്രി പെന്‍സില്‍ ബോക്‌സ്, നീല നിറത്തിലുള്ള ബോള്‍ പോയിന്റ്, ജെല്‍ പെന്‍, സ്‌കെയില്‍, റൈറ്റിംഗ് പാഡ്, ഇറേസര്‍, അനലോഗ് വാച്ച്, സുതാര്യമായ വാട്ടര്‍ ബോട്ടില്‍, മെട്രോ കാര്‍ഡ്, ബസ് പാസ്, പണം എന്നിവ മാത്രമാണ് പരീക്ഷാ ഹാളില്‍ കയറ്റാനാവുക.
ലോഗ് ടേബിള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നാവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക. മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത്, ഇയര്‍ഫോണ്‍, മൈക്രോ ഫോണ്‍, പേജര്‍, ഹെല്‍ത്ത് ബാന്‍ഡ്, സ്മാര്‍ട്ട് വാച്ച്, കാമറ എന്നിവ പരീക്ഷാഹാളില്‍ അനുവദിക്കില്ല. പഴ്‌സ്, കൂളിംഗ് ഗ്ലാസ്, ഹാന്‍ഡ് ബാഗ് എന്നിവ ഹാളില്‍ അനുവദിക്കില്ല.
"
https://www.facebook.com/Malayalivartha