പൊതുവിദ്യാഭ്യാസരംഗത്തെ സമഗ്ര പരിഷ്‌കാരത്തിന്റെ ഭാഗമായി ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ആറു മാസത്തിനകം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

പൊതുവിദ്യാഭ്യാസരംഗത്തെ സമഗ്ര പരിഷ്‌കാരത്തിന്റെ ഭാഗമായി ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ആറു മാസത്തിനകം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയില്‍ 5000 കോടിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. കേന്ദ്ര സര്‍ക്കാര്‍ പലവിധത്തിലുള്ള ഉപരോധങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും കേരളം പിറകോട്ട് പോകുന്നില്ല.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും നല്‍കുകയാണ് ലക്ഷ്യം. ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം കേരളത്തില്‍ വിലപ്പോവില്ല. കേന്ദ്രീകരിച്ച പാഠ്യപദ്ധതിയിലൂടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം്. പരിണാമശാസ്ത്രം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സിലബസില്‍ നിന്ന് ഒഴിവാക്കുകയാണ്. അങ്ങനെ ചെയ്യാതിരിക്കുന്നത് കേരളം മാത്രമാണ്.
അതേസമയം ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രവേശന പരീക്ഷയും ഇന്റര്‍വ്യൂവും വിദ്യാലയങ്ങളില്‍ അനുവദിക്കില്ല. അതിന്റെ പേരില്‍ ബാലപീഡനം നടത്താന്‍ ആരെയും അനുവദിക്കില്ല. എന്‍.ഒ.സിയില്ലാത്ത വിദ്യാലയങ്ങളെ പ്രവര്‍ത്തിക്കാനായി അനുവദിക്കില്ല. അത്തരം 873 വിദ്യാലയങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha