കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) രണ്ടാം വിജ്ഞാപനം പ്രസിദ്ധീകരിച്ചു....

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) രണ്ടാം വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആദ്യ വിജ്ഞാപനത്തിലെ അതേ മാനദണ്ഡപ്രകാരമാണ് രണ്ടാം വിജ്ഞാപനവും പിഎസ്സി പ്രസിദ്ധീകരിച്ചിട്ടുള്ളത്്. മൂന്ന് കാറ്റഗറികളായാണ് വിജ്ഞാപനം. പരീക്ഷാക്രമം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് നേടിയ ബിരുദമാണ് അപേക്ഷകര്‍ക്ക് ആവശ്യമായ യോഗ്യത.
31 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒറ്റഘട്ടമായി നടത്തുന്ന പ്രാഥമിക പരീക്ഷ (100 മാര്‍ക്ക് വീതമുള്ള 2 പേപ്പറുകള്‍) ജൂണ്‍ 14ന് നടക്കും. ഒക്ടോബര്‍ 17, 18 തീയതികളിലാണ് മുഖ്യ പരീക്ഷ (100 മാര്‍ക്ക് വീതമുള്ള 3 പേപ്പറുകള്‍) നടക്കുക. അഭിമുഖത്തിന് ശേഷം 2026 ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha