പ്ലസ് വണ്‍ പ്രവേശനം... ആനുപാതിക സീറ്റ് വര്‍ദ്ധനയും താത്കാലിക ബാച്ചുകളും ആദ്യഘട്ടം മുതല്‍

പ്ലസ് വണ്‍ പ്രവേശനത്തിനായി ആനുപാതിക സീറ്റ് വര്‍ദ്ധനയും താത്കാലിക ബാച്ചുകളും ആദ്യഘട്ടം മുതല്‍ അനുവദിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി.
2022-23 അദ്ധ്യയനവര്‍ഷത്തെ 77 താത്കാലിക ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാല് ബാച്ചുകളും ചേര്‍ന്ന് 81 ബാച്ചുകളും 2023-24ല്‍ അനുവദിച്ച 97 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 14 ബാച്ചുകളും കൂടി 111 ബാച്ചുകളും 2024- 25ല്‍ അനുവദിച്ച 138 ബാച്ചുകളും തുടരും.
തിരുവനന്തപുരം,പാലക്കാട്,കോഴിക്കോട്,മലപ്പുറം,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവാണുള്ളത്. എയ്ഡഡ് സ്‌കൂളുകള്‍ ആവശ്യപ്പെടുന്ന പക്ഷം 10 ശതമാനം സീറ്റ് വര്‍ദ്ധന അനുവദിക്കും.
കൊല്ലം,എറണാകുളം,തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍,എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 20 ശതമാനവും ആലപ്പുഴയിലെ അമ്പലപ്പുഴ,ചേര്‍ത്തല താലൂക്കുകളിലെ സര്‍ക്കാര്‍,എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 20 ശതമാനവുമാണ് സീറ്റ് വര്‍ദ്ധന.
പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളില്‍ വര്‍ദ്ധനയില്ല.ആനുപാതിക സീറ്റ് വര്‍ദ്ധനയിലൂടെ 64,040 സീറ്റുകളാണ് അധികം ലഭിക്കുക. താത്കാലിക ബാച്ചുകളിലൂടെ ലഭ്യമാകുന്നത് 17,290 സീറ്റുകള്‍. ഹയര്‍സെക്കന്‍ഡറി മേഖലയില്‍ അണ്‍എയ്ഡഡ് സീറ്റുകള്‍ ഉള്‍പ്പെടെ 4,41,887 സീറ്റുകളും വി.എച്ച്.എസ്.ഇ മേഖലയില്‍ 33,030 സീറ്റുകളും ചേര്‍ന്ന് 4,74,917 സീറ്റുകള്‍ ലഭ്യമാകും.
കൂടാതെ ഐ.ടി.ഐയില്‍ 61,429 സീറ്റുകളും പോളിടെക്‌നിക്ക് മേഖലയില്‍ 9,990 സീറ്റുകളും ലഭ്യമാണ്. എല്ലാ മേഖലകളിലുമായി ഉപരിപഠനത്തിന് ആകെ 5,46,336 സീറ്റുകളുമുണ്ട്.
https://www.facebook.com/Malayalivartha