Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്ത് ഹൈസ്‌കൂള്‍ ക്ലാസുകളുടെ സമയം അര മണിക്കൂര്‍ വര്‍ധിപ്പിച്ചുള്ള ഉത്തരവ് ... മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

13 JUNE 2025 05:33 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഹൈസ്‌കൂള്‍ ക്ലാസുകളുടെ സമയം അര മണിക്കൂര്‍ വര്‍ധിപ്പിച്ചുള്ള ഉത്തരവ് . തീരുമാനത്തിനെതിരെ സമസ്ത കേരള ജം ഇയ്യതുല്‍ ഉലമ നേതൃത്വം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയ സാഹചര്യത്തില്‍ വിഷയത്തില്‍ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ചര്‍ച്ച നടത്തുന്നതാണ്.


ഞായറാഴ്ച വരെ മുഖ്യമന്ത്രി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാല്‍ അതിനു ശേഷമായിരിക്കും ചര്‍ച്ച നടത്തുക. നേരത്തെ ഹൈക്കോടതി നിര്‍ദേശപ്രകാരം വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയാണ് അര മണിക്കൂര്‍ സമയ വര്‍ധന വഴി വിദ്യാഭ്യാസ ചട്ടപ്രകാരമുള്ള 1100 പഠന മണിക്കൂര്‍ തികക്കാന്‍ ശിപാര്‍ശ സമര്‍പ്പിച്ചത്.

കോടതി ഇടപെട്ട വിഷയമായതിനാല്‍ ഇറക്കിയ രണ്ട് ഉത്തരവുകളിലും പുനരാലോചന ചര്‍ച്ചകള്‍ക്കുശേഷം മാത്രമായിരിക്കും. റിപ്പോര്‍ട്ടിലെ ശിപാര്‍ശ അംഗീകരിച്ചും രാവിലെയും ഉച്ചക്കുശേഷവുമായി അര മണിക്കൂര്‍ വര്‍ധിപ്പിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഇതുപ്രകാരം സ്‌കൂളുകളുടെ പീരിയഡ് തിരിച്ചുള്ള സമയക്രമം അംഗീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറും ഉത്തരവിറക്കിയിരുന്നു.


സമയമാറ്റം മദ്‌റസ പഠനത്തെ ബാധിക്കുന്നെന്നാണ് സമസ്ത നേതൃത്വത്തിന്റെ പരാതി. സമസ്ത മദ്‌റസകളില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലായി 12 ലക്ഷം വിദ്യാര്‍ഥികള്‍ പഠിക്കുന്നെന്നും ഏഴു മുതല്‍ 10 വരെ മദ്‌റസ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ തീരുമാനം ദോഷകരമായി ബാധിക്കുമെന്നുമാണ് സമസ്തയുടെ പരാതി.
അതേസമയം കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രിയോട് ആലോചിച്ച ശേഷം പരാതിക്കാരുമായി സംസാരിക്കാന്‍ തയ്യാറാണെന്നും മന്ത്രി വി. ശിവന്‍കുട്ടി.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിംസ് കെ.ജോസഫിന്റെ സംസ്‌കാരം ...  (8 minutes ago)

ഗണേശ പ്രീതി നേടാന്‍ ഏറ്റവും പുണ്യ ദിവസം...  (36 minutes ago)

മിന്നല്‍ പ്രളയം... രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ഇറങ്ങി....  (55 minutes ago)

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (1 hour ago)

കേന്ദ്ര സര്‍ക്കാരിന് വിശദമായ ഒരു ചോദ്യാവലി സമര്‍പ്പിച്ച് തമിഴ്‌നാട്  (6 hours ago)

ട്രംപ് വിളിച്ചിട്ടും ഫോണെടുക്കാതെ പ്രധാനമന്ത്രി മോദി  (6 hours ago)

ആര് എന്തു പറഞ്ഞാലും തനിക്കൊരു പ്രശ്‌നവും ഇല്ലെന്ന് ആര്യ  (6 hours ago)

പയ്യന്നൂരില്‍ ലോഡ്ജില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പൂജപ്പുര ജയില്‍ കഫ്ത്തീരിയയിലെ മോഷണ കേസില്‍ പിടിയിലായത് മുന്‍ തടവുകാരന്‍  (7 hours ago)

രാഹുലിന്റെ സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് കെ മുരളീധരന്‍  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പരാതികളില്‍ കേസെടുക്കണോ എന്ന ആശയകുഴപ്പത്തില്‍ പൊലീസ്  (7 hours ago)

വിവാഹമോചന കേസിലെ യുവതിയ്ക്ക് നേരെ ചേംബറില്‍ ലൈംഗികാതിക്രമം  (7 hours ago)

താമരശ്ശേരി ചുരത്തില്‍ ഒന്‍പതാം വളവില്‍ മണ്ണിടിച്ചില്‍  (7 hours ago)

മെഡിക്കല്‍ കോളേജുകളില്‍ ശുചീകരണത്തിന് ഇന്‍ഹൗസ് പരിശീലനം നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

ഓപ്പറേഷന്‍ ലൈഫ്: 7 ജില്ലകളില്‍ മിന്നല്‍ പരിശോധന; 4513 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടി  (10 hours ago)

Malayali Vartha Recommends