Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീ സുരക്ഷക്കായി ഇതാ ഒരു കണ്ടുപിടുത്തം

21 APRIL 2018 02:47 PM IST
മലയാളി വാര്‍ത്ത

സ്ത്രീ സുരക്ഷാ ഏറെ ശ്രദ്ധിക്കപ്പെടുന്ന അല്ലെങ്കിൽ വിവാദം സൃഷ്ടിക്കുന്ന കാലഘട്ടമാണല്ലോ ഇത്. ഇന്ന് സ്ത്രീകൾ സുരക്ഷിതരാണോ എന്ന് ചോദിച്ചാൽ ആണെന്നോ അല്ലെന്നോ പറയാൻ വയ്യാത്ത അവസ്ഥയാണ്. ഒരു കാര്യം ഉറപ്പാണ്. സ്ത്രീക്ക് സുരക്ഷ ഏത് കാലത്തും ആവശ്യമുള്ള ഒന്നാണ്. നിലവിൽ നിരവധി സംരംഭങ്ങൾ ഉണ്ട് സ്ത്രീ സുരക്ഷക്ക്. ഇവിടെ പുതിയൊരു കണ്ടുപിടുത്തവുമായി വിപണിയിലെത്തുകയാണ് അമേരിക്കൻ മലയാളികളായ ഹാറൂണ്‍ റഷീദും, ഹെന്നയും, ഹാരിസ് വാക്കയിലും. ഇവർ മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളാണ്.

സ്ത്രീകളുടെ സുരക്ഷയ്ക്ക് മാലയിൽ ഘടിപ്പിക്കാവുന്ന ഒരു സ്മാർട്ട് പെൻഡന്റാണ്‌ ഇവർ വിപണിയിലെത്തിക്കുന്നത്. അപകടത്തില്‍പ്പെടുന്ന സാഹചര്യങ്ങളില്‍ ലോക്കറ്റിലെ ബട്ടണിലമര്‍ത്തുകയോ ശബ്ദ പാസ് വേർഡ് നല്‍കുകയോ ചെയ്താല്‍ ബന്ധപ്പെട്ടവര്‍ക്ക് വിവരം കൈമാറാന്‍ ഈ പെന്‍ഡന്റിനു കഴിയും. മാത്രമല്ല ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയാവുന്നത് അപകടം നടക്കുന്ന കൃത്യമായ സ്ഥലവും വിവരവും നല്‍കാന്‍ ഈ പെൻഡന്റിനു കഴിയും എന്നതാണ്. ഒരു പക്ഷെ ബട്ടൺ കേടായാൽ യാന്ത്രികമായി അപായസൂചന നല്‍കാനും ഇതില്‍ സംവിധാനമുണ്ട്.

മൊബൈൽ വഴി അത്യാവശ്യ നമ്പറുകൾ പെൻഡന്റുമായി ലിങ്ക് ചെയ്യുന്നു. അതുകൊണ്ടു തന്നെ ഒരേസമയം ഒന്നിലധികം നമ്പറുകളിലേക്ക് അപായ സൂചന നല്കാൻ കഴിയുന്നു. 'ഗാർഡിനം' എന്നാണ് ഈ ഉപകരണത്തിന്റെ പേര്. 'ഗാര്‍ഡിനം' എന്ന പേരിൽ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി അമേരിക്കയിലെ സിയാറ്റയില്‍ നടത്തിവരികയാണ് ഇവർ. ഇന്ത്യയില്‍ സ്ത്രീസുരക്ഷ പ്രശ്‌നമായിമാറിയ സാഹചര്യത്തിലാണ് ഉപകരണം വികസിപ്പിച്ചതെന്ന് ഹാറൂണ്‍ അഭിപ്രായപ്പെടുന്നു. ആറുമാസത്തിനകം ഇത് വിപണിയിൽ എത്തിക്കാൻ കഴിയും എന്നാണ് ഇവർ കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീഡിയോ കോളിൽ മരണം ഉറപ്പാക്കി, കഴിഞ്ഞ് തട്ടുകടയിൽ ആഘോഷം! 13-കാരിയുടെയും കാമുകന്റെയും 'സൈക്കോ' ബുദ്ധി കണ്ട് ഞെട്ടി പോലീസ്...  (1 minute ago)

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (18 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (30 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (42 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (53 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 hour ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (3 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

Malayali Vartha Recommends