കൊമേഴ്‌സ് ബിരുദധാരികള്‍ക്ക് ജി.എസ്.ടി കണ്‍സള്‍ട്ടന്റാകാം

2017 ല്‍ ബി.കോം, എം.കോം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കി ജി.എസ്.ടി കണ്‍സള്‍ട്ടന്റ് വിദഗ്‌ദ്ധോപദേശകരാക്കുക എന്ന ലക്ഷ്യത്തോടെ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) പ്രത്യേക നൈപുണ്യവികസന പദ്ധതിക്ക് രൂപം നല്‍കി. നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക് അനുസരിച്ചുള്ള ലെവല്‍ നാലില്‍ ഉള്‍പ്പെടുന്ന കോഴ്‌സാണിത്.
ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പരിശീലന സ്ഥാപനമായ ബി.എസ്.ഇ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് കോഴ്സ് നടപ്പാക്കുന്നത്. അപേക്ഷ ഓണ്‍ലൈനായി ഓഗസ്റ്റ് ഏഴുവരെ സമര്‍പ്പിക്കാം.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://www.asapkerala.gov.in/
https://www.facebook.com/Malayalivartha