Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

ബിഹാര്‍ റെജിമെന്റും ഘാതക് പ്ലാറ്റൂണും...അതിര്‍ത്തിയിലെത്തിയ ബിഹാര്‍ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാന്‍ഡോകളും കൂടി സിനിമയിലൊക്കെ കാണുന്നതുപോലെ 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചുകളഞ്ഞു...അതിനുശേഷം പാറക്കഷണങ്ങള്‍ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതു പോലെ വികൃതമാക്കി...പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേര്‍പെട്ട നിലയിലോ ആണ് കണ്ടെത്തിയത് .. കൊന്നശേഷം ശരീരങ്ങള്‍ ആക്രോശത്തോടെ വലിച്ചെറിയുകയാണത്രെ ഇവർ ചെയ്തത് ...ചൈനയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകളഞ്ഞ ഘാതക് പ്ലാറ്റൂണും ബിഹാ

22 JUNE 2020 04:10 PM IST
മലയാളി വാര്‍ത്ത

ജൂണ്‍ 15-ന് ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈനികര്‍ ആണി തറച്ച പലകകള്‍ കൊണ്ടും ഇരുമ്പുദണ്ഡുകള്‍ കൊണ്ടും നടത്തിയ ആക്രമണത്തില്‍ കേണല്‍ സന്തോഷ് ബാബു ഉള്‍പ്പെടെ 20 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിച്ചത്‌ ..ഇതിനു പിന്നാലെ തോക്കുകള്‍ ഉപയോഗിക്കാതെ കായികമായ ആക്രമണത്തിലൂടെ ചൈനക്ക് കനത്ത തിരിച്ചടി നൽകിയത് 16 ബിഹാര്‍ റെജിമെന്റിലെ സൈനികരും ‘ഘാതക് പ്ലറ്റൂണും’ ആണ്

രാത്രി ഏഴു മണിമുതല്‍ പുലര്‍ച്ചെ വരെ മൂന്നു തവണയായി ഇരുവിഭാഗങ്ങളിലെയും സൈനികര്‍ ഏറ്റുമുട്ടിയത് അത്യാധുനിക യുദ്ധരീതികളില്‍ കേട്ടുകേള്‍വിയില്ലാത്ത യുദ്ധതന്ത്രങ്ങൾ ഉപയോഗിച്ചാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അറുപതോളം ഇന്ത്യന്‍ സൈനികരാണ് മണിക്കൂറുകള്‍ നീണ്ട തിരിച്ചടിക്കു നേതൃത്വം നല്‍കിയത്.
ബിഹാര്‍ റെജിമെന്റിനെകുറിച്ചും ഘാതക് പ്ലാറ്റൂനിനെക്കുറിച്ചും കൂടുതലറിയാം

ബിഹാര്‍ റെജിമെന്റ്

പട്‌നയിലെ ധാനപുര്‍ കന്റോണ്‍മെന്റിലാണ് ബിഹാര്‍ റെജിമെന്റല്‍ സെന്റര്‍ അഥവാ ബിആര്‍സി . രാജ്യത്തെ ഏറ്റവും പഴക്കമുള്ള കന്റോണ്‍മെന്റ് ആണിത്. ഇന്ത്യന്‍ നാവികസേനയുടെ ഏക വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ ബിഹാര്‍ റെജിമെന്റിന്റെ ഭാഗമാണ് എന്ന് പറയുമ്പോൾ ഈ റെജിമെന്റിന്റെ പ്രാധാന്യവും കാലപ്പഴക്കവും മനസിലാക്കാം

1757 ല്‍ ലോര്‍ഡ് ക്ലൈവ് ബിഹാറിലെ ഭോജ്പുര്‍ ജില്ലയില്‍നിന്നുള്ള യോദ്ധാക്കളെ ഉള്‍പ്പെടുത്തി 34 സിപോയ് ബറ്റാലിയന്‍ പട്‌നയില്‍ രൂപീകരിച്ചതാണ് ബിഹാര്‍ റെജിമെന്റിനു തുടക്കമായത് .. . പിന്നീടു മറ്റു ജില്ലകളില്‍നിന്നുള്ളവരെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ച ഇവരുടെ പേരാട്ടവീര്യം കണ്ട് 1760-63 കാലയളവില്‍ ബംഗാള്‍ നവാബായിരുന്ന മിര്‍ കാസിം പാശ്ചാത്യ യുദ്ധതന്ത്രങ്ങള്‍ അറിയുന്നവരെകൂടി ഉള്‍പ്പെടുത്തി ഒരു യൂണിറ്റ് സജ്ജമാക്കി.

ഈ യൂണിറ്റിന്റെ സഹായത്തോടെ ചിലയവസരങ്ങളില്‍ ബ്രിട്ടിഷുകാരെ പരാജയപ്പെടുത്താന്‍ പോലും മിർ കാസിമിനു കഴിഞ്ഞു. തുടര്‍ന്ന് ബംഗാള്‍ ഇന്‍ഫെന്ററിയുടെ നെടുംതൂണായി ബിഹാറി, പര്‍ബിയ പോരാളികള്‍ മാറി. മികച്ച പോരാളികള്‍ എന്നതിനപ്പുറം യുദ്ധതന്ത്രങ്ങള്‍ വേഗത്തില്‍ പഠിച്ചെടുത്തു നടപ്പാക്കുന്നതിലും ഇവര്‍ മുന്നിലായിരുന്നു.

പശുവിന്റെയും പന്നിയുടെയും കൊഴുപ്പു പുരട്ടിയ വെടിയുണ്ടകള്‍ അവതരിപ്പിച്ചതിനെ എതിര്‍ത്ത് 1857 സൈനികര്‍ നടത്തിയ വിപ്ലവത്തെ മുന്നില്‍നിന്നു നയിച്ചത് ബിഹാറി ട്രൂപ്പുകളായിരുന്നു. ഇതോടെ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ഇവരെ സൈന്യത്തിലെടുക്കാന്‍ ബ്രിട്ടിഷുകാര്‍ വിമുഖത കാട്ടി.

1941-ല്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് പതിനൊന്നാം ബറ്റാലിയന്‍, 19 ഹൈദരാബാദ് ബറ്റാലിയന്‍ എന്നിവ പുനഃക്രമീകരിച്ചാണ് ബിഹാര്‍ റെജിമെന്റ് ഒന്നാം ബറ്റാലിയന്‍ രൂപീകരിച്ചത്. തൊട്ടടുത്ത വര്‍ഷം രണ്ടാം ബറ്റാലിയനും രൂപീകരിച്ചു. ബര്‍മയിലായിരുന്നു റെജിമെന്റിന്റെ ആദ്യ ദൗത്യം. തുടര്‍ന്ന് 1947-ലെ ഇന്ത്യ-പാക്ക് യുദ്ധത്തില്‍ പങ്കെടുത്തു. 1965-ല്‍ ഇന്ത്യ-പാക്ക് യുദ്ധത്തില്‍ ബെദൗരി, ഹാജി പിര്‍ പാസ് എന്നിവ പിടിച്ചത് ബിഹാര്‍ റെജിമെന്റാണ്.

1971-ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വീണ്ടും യുദ്ധമുണ്ടായപ്പോള്‍ റെജിമെന്റില്‍ 11 ബറ്റാലിയനുകളായി. പാക്ക് സൈനികര്‍ ബര്‍മയിലേക്കു രക്ഷപ്പെടാതിരിക്കാന്‍ കടലിലൂടെ ആക്രമണം നടത്തിയത് ബിഹാര്‍ റെജിമെന്റ് സൈനികരാണ്.

1999-ല്‍ കാര്‍ഗിലില്‍ നിയന്ത്രണരേഖ കടന്ന് പാക്ക് സൈനികര്‍ ഇന്ത്യന്‍ മണ്ണിലെത്തിയപ്പോള്‍ ബിഹാര്‍ റെജിമെന്റിലെ പതിനായിരം സൈനികരെയാണ് കാര്‍ഗിലില്‍ വിന്യസിച്ചത്. ജൂലൈ 6,7 തീയതികളില്‍ ബറ്റാലിക് മേഖലയില്‍ കടുത്ത പോരാട്ടത്തില്‍ പാക്ക് സൈന്യത്തെ തുരത്തി പോയിന്റ് 4268, ജുബൈര്‍ റിഡ്ജ് തുടങ്ങിയ മേഖലകള്‍ പിടിച്ചെടുത്തു. സൊമാലിയ, കോംഗോ എന്നിവിടങ്ങളില്‍ യുഎന്‍ സമാധാനസേനയുടെ ഭാഗമായും റെജിമെന്റ് പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സേനാ ബഹുമതികളും റെജിമെന്റിനെ തേടിയെത്തിയിട്ടുണ്ട്.

ഘാതക് പ്ലാറ്റൂണ്‍

ഇന്ത്യന്‍ സൈന്യത്തിലെ ഓരോ ഇന്‍ഫെന്ററി ബറ്റാലിയനിലും പ്രത്യേകമായി സജ്ജമാക്കുന്നതാണ് ഘാതക് പ്ലറ്റൂണ്‍. ജനറല്‍ ബിപിന്‍ ചന്ദ്ര ജോഷിയാണ് ഈ പേര് നല്‍കിയത്. സൈന്യത്തിലെ ഏറ്റവും ശാരീരിക ക്ഷമതയും വീര്യവുമുള്ള തിരഞ്ഞെടുക്കപ്പെട്ട യോദ്ധാക്കളെയാണ് ഘാതക് പ്ലാറ്റൂണില്‍ ഉള്‍പ്പെടുത്തുന്നത്..ഒപ്പമുള്ള ബറ്റാലിയന്റെ സഹായം പോലുമില്ലാതെ ആക്രമിക്കാന്‍ പരിശീലനം നേടിയവരാണ് ഘാതക് കമാന്‍ഡോകൾ .പ്രതികാരം ചെയ്യണമെന്ന ബോധ്യമുള്ള സമയത്താണ് ഘാതക് കമാന്‍ഡോകളെ ഇറക്കുന്നത്

ശത്രുക്കള്‍ക്കെതിരെ കടുത്ത ആക്രമണം അഴിച്ചുവിടാന്‍ പരിശീലനം ലഭിച്ച കമാന്‍ഡോകള്‍ ആണിവര്‍. യുഎസ് മറൈന്‍ കോര്‍പ്‌സിലെ സ്‌കൗട്ട് സ്‌നിപ്പര്‍ പ്ലറ്റൂണ്‍, എസ്ടിഎ പ്ലറ്റൂണ്‍ എന്നിവയ്ക്കു സമാനമാണിത്.

ശക്തരായ 20 കമാന്‍ഡോമാര്‍, ഒരു കമാന്‍ഡിങ് ക്യാപ്റ്റന്‍, രണ്ട് നോണ്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാര്‍, സ്‌നിപ്പര്‍ ടീമുകള്‍, ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍, റേഡിയോ ഓപ്പറേറ്റര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ അടങ്ങുന്നതാണ് ഒരു ഘാതക് പ്ലറ്റൂണ്‍. മികച്ച കായികക്ഷമതയും കരുത്തുമുള്ളവരെ പ്രത്യേകം തിരഞ്ഞെടുത്തു കഠിനമായ പരിശീലനത്തിലൂടെയാണ് പ്ലറ്റൂണ്‍ രൂപീകരിക്കുന്നത്.

ആകാശത്തു നിന്നും, പര്‍വതങ്ങളില്‍ നിന്നും, സമീപത്തു നിന്നുമൊക്കെ പോരാടാന്‍ വൈദദ്ധ്യമുള്ളവര്‍ ആണ് ഇവർ ..കര്‍ണാടകയിലെ ബെല്‍ഗാമിലാണ് ഘാതക് കമാന്‍ഡോകളുടെ പരിശീലനം. ചുമലില്‍ 20 കിലോ ഭാരം വഹിച്ച് ആയുധങ്ങളുമായി 60 കിലോമീറ്റര്‍ വരെ സ്പീഡ് മാര്‍ച്ച് ഒക്കെ നടത്തിയാണ് ഇവര്‍ കായിക ക്ഷമത തെളിയിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (9 minutes ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (13 minutes ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (19 minutes ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (1 hour ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (1 hour ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (2 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (2 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (2 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (3 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (3 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (3 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (4 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (4 hours ago)

Malayali Vartha Recommends