Widgets Magazine
02
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

ക്ലാസ് 'കട്ട്' ചെയ്യുന്ന കുട്ടിയെപ്പോലെ ആസ്റ്ററോയ്ഡ് ബെല്‍റ്റില്‍ നിന്ന് ഇടയ്ക്കിടെ പുറത്തു ചാടുന്ന പടുകൂറ്റന്‍ ഛിന്നഗ്രഹം; ബഹിരാകാശ അദ്ഭുതമെന്ന് ഗവേഷകര്‍

10 MARCH 2020 01:01 PM IST
മലയാളി വാര്‍ത്ത

പണ്ടൊരിക്കല്‍ ഒരു ഛിന്നഗ്രഹം വന്നുവീണാണ് ദിനോസറുകള്‍ക്കെല്ലാം വംശനാശം വന്നതെന്നാണു ഗവേഷകര്‍ പറയുന്നത്. ഇപ്പോഴും ഭൂമിക്കു നേരെ ഛിന്നഗ്രഹങ്ങളോ ഉല്‍ക്കകളോ വരുന്നുണ്ടോയെന്നു നോക്കാന്‍ ലോകത്താകമാനം പലതരം ടെലസ്‌കോപ്പുകള്‍ സ്ഥാപിച്ചു നിരീക്ഷിക്കുന്നുമുണ്ട്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയ്ക്കു സ്ഥിതിചെയ്യുന്ന 'ആസ്റ്ററോയ്ഡ് ബെല്‍റ്റ്' എന്ന മേഖലയിലാണ് ഏറ്റവും കൂടുതല്‍ ഛിന്നഗ്രഹങ്ങളുള്ളത്.

ഇവിടെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ മൂന്നാമത്തെ ഛിന്നഗ്രഹമാണ് പാല്ലസ്. ഏകദേശം 512 കിലോമീറ്ററാണ് ഇതിന്റെ വ്യാസം. 1802-ലാണ് ആദ്യമായി ഈ ഛിന്നഗ്രഹത്തെ കണ്ടെത്തുന്നത്. ലോകത്ത് മനുഷ്യര്‍ കണ്ടെത്തുന്ന രണ്ടാമത്തെ ഛിന്നഗ്രഹമായിരുന്നു അത്. അതു കണ്ടെത്തിയ ജര്‍മന്‍ വാനശാസ്ത്രജ്ഞനായ ഹെന്റിച്ച് വില്യം മത്താവൂസ് ആദ്യം കരുതിയത് പാല്ലസ് മറ്റൊരു ഗ്രഹമാണെന്നായിരുന്നു. അത്രയേറെയായിരുന്നു വലുപ്പം. അതിന്റെ സഞ്ചാരപഥം ശ്രദ്ധിച്ചപ്പോഴായിരുന്നു സംഗതി ഗ്രഹമല്ലെന്നു മനസ്സിലായത്.

യുഎസിലെ മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയപ്പോഴാണ് മറ്റൊരു കാര്യം പിടികിട്ടിയത്. സൗരയൂഥത്തിലെ ഏറ്റവും വമ്പന്‍ ഛിന്നഗ്രഹങ്ങളിലൊന്നു മാത്രമല്ല പാല്ലസ്, ഏറ്റവും കൂടുതല്‍ വിള്ളലുകളുള്ളതു കൂടിയാണ്. ഇതാണ് ഗവേഷകരെ അദ്ഭുതപ്പെടുത്തുന്നതും. ആസ്റ്ററോയ്ഡ് ബെല്‍റ്റിലെ ഛിന്നഗ്രഹങ്ങളെല്ലാം അതിവേഗത്തിലാണു സഞ്ചരിക്കുക. അവയില്‍ മറ്റു ഛിന്നഗ്രഹങ്ങള്‍ വന്നിടിക്കുമ്പോഴാണു വിള്ളല്‍ രൂപപ്പെടുക. പക്ഷേ വിള്ളലുകള്‍ക്കു കാര്യമായ വലുപ്പം പലപ്പോഴും ഉണ്ടാകാറില്ല. വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന ഛിന്നഗ്രഹത്തിന് എത്ര വലിയ 'ഇടി' കിട്ടിയാലും പരുക്ക് അധികമേല്‍ക്കില്ലെന്നതുതന്നെ കാരണം. ആസ്റ്ററോയ്ഡ് ബെല്‍റ്റിലെ മറ്റു രണ്ടു വമ്പന്‍ ഛിന്നഗ്രഹങ്ങള്‍ക്കു കിട്ടിയതിനേക്കാള്‍ രണ്ടോ മൂന്നോ മടങ്ങ് ഇടി കൂടുതലായി പാല്ലസിനു ലഭിച്ചിട്ടുണ്ടാകാമെന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു. പ്രത്യേകരീതിയുള്ള ഇതിന്റെ സഞ്ചാരമാണ് ഇതിനു കാരണമെന്നും കരുതുന്നു.

സൂര്യനു ചുറ്റും ഭൂമി ഉള്‍പ്പെടെയുള്ള ഗ്രഹങ്ങള്‍ കറങ്ങുന്നത് നിശ്ചിതപാതയിലൂടെയാണ്. പക്ഷേ ക്ലാസ് 'കട്ട്' ചെയ്യുന്ന കുട്ടിയെപ്പോലെ ഇടയ്ക്ക് ആസ്റ്ററോയ്ഡ് ബെല്‍റ്റില്‍ നിന്ന് പാല്ലസ് പുറത്തേക്കു ചാടും. എന്നിട്ട് വളഞ്ഞുപുളഞ്ഞാണ് സൂര്യനു ചുറ്റും സഞ്ചാരം. ഇതെവിടേക്കാണു പോകുന്നതെന്നുപോലും പ്രവചിക്കാനാകില്ല. വടക്കോട്ടും തെക്കോട്ടുമെല്ലാം ഇതുയര്‍ന്നു പോകും, പിന്നാലെ പലതരം വസ്തുക്കള്‍ ചേര്‍ന്ന ഒരു വാലുമുണ്ടാകുക പതിവുണ്ട്.

30 കിലോമീറ്ററിനേക്കാളുമേറെ വ്യാസമുള്ള ഏകദേശം 36 വിള്ളലുകള്‍ പാല്ലസിലുണ്ടെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഒരു ഗോള്‍ഫ് പന്തിന്റെ ആകൃതിയിലുള്ള ഇതിന്മേലുള്ള ഏറ്റവും വലിയ വിള്ളലിന് 400 കിലോമീറ്ററുണ്ട് വീതി. ഏകദേശം 40 കിലോമീറ്റര്‍ വീതിയുള്ള ആകാശവസ്തുവുമായി കൂട്ടിയിടിച്ചാകണം ഇതു രൂപപ്പെട്ടതെന്നും കരുതുന്നു. നേച്ചര്‍ ആസ്‌ട്രോണമി ജേണലിലുണ്ട് ഇതുസംബന്ധിച്ച വിശദമായ പഠനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്ഇസ്രയേല്‍ ആക്രമണത്തില്‍ ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു  (20 minutes ago)

ഇറാന്‍ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു  (42 minutes ago)

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നടന്‍ മമ്മൂട്ടി  (58 minutes ago)

ആറ്റുകാല്‍ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍  (1 hour ago)

കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലേക്ക്  (2 hours ago)

ആറ്റുകാല്‍ പൊങ്കാല; ക്രമീകരണങ്ങളിങ്ങനെ; റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല  (2 hours ago)

ഇറാന്റെ ഔദ്യോഗിക മാധ്യമ സമുച്ചയങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം  (3 hours ago)

തനിക്ക് നേരെ ഉണ്ടായത് വെറും പ്രതിഷേധമല്ല, മറിച്ച് കൃത്യമായ പ്ലാനിംഗോടെയുള്ള ആക്രമണം: മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

ബ്രിട്ടിഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യര്‍ഥന രാജ്യം അംഗീകരിച്ചതായി ബ്രിട്ടിഷ് പ്രധാനമന്ത്രി  (3 hours ago)

കുവൈത്തില്‍ യുഎസ് യുദ്ധവിമാനം തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്  (3 hours ago)

ബംഗളൂരുവില്‍ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: നേതാവിന്റെ മകന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്  (4 hours ago)

കെഎസ് യുഎം 'ബിൽഡ് ഫോർ ഇന്ത്യ' ഏജന്റിക് എഐ ഹാക്കത്തോണിന് തുടക്കമായി...  (4 hours ago)

മധ്യേഷ്യ യുദ്ധഭീതിയിൽ: ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; ഒരു ഇന്ത്യകാരൻ കൊല്ലപ്പെട്ടു  (4 hours ago)

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു  (4 hours ago)

Malayali Vartha Recommends