പരീക്ഷണങ്ങളുമായി ശുഭാംശു ശുക്ല ... ഉലുവയും ചെറുപയറും മുളപ്പിച്ചെന്ന് ഐഎസ്എസ് യാത്രയുടെ പ്രധാനസംഘാടകരായ ആക്‌സിയം സ്‌പെയ്‌സ്

ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് ശുഭാംശു ശുക്ല അന്താരാഷ്ട്രബഹിരാകാശനിലയത്തില്‍ കൃഷിക്കാരനായി . പരീക്ഷണങ്ങളുടെ ഭാഗമായി നിലയത്തില്‍ ശുഭാംശു ഉലുവയും ചെറുപയറും മുളപ്പിച്ചെന്ന് ഐഎസ്എസ് യാത്രയുടെ പ്രധാനസംഘാടകരായ ആക്‌സിയം സ്‌പെയ്‌സ് .
വിത്തുമുളയ്ക്കലിനെയും ചെടികളുടെ പ്രാരംഭവളര്‍ച്ചാഘട്ടത്തെയും മൈക്രോഗ്രാവിറ്റി എങ്ങനെ സ്വാധീനിക്കുന്നെന്ന് പഠിക്കാനുള്ള ഗവേഷണത്തിന്റെ ഭാഗമായായിരുന്നു പരീക്ഷണം. കര്‍ണാടകത്തിലെ ധാര്‍വാഡ് യൂണിവേഴ്സിറ്റി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസിലെ രവികുമാര്‍ ഹൊസമാനി, ധാര്‍വാഡ് ഐഐടിയിലെ സുധീര്‍ സിദ്ധപുറെഡ്ഡി എന്നീ ഗവേഷകര്‍ക്കുവേണ്ടിയാണ് ശുഭാംശു വിത്തുമുളപ്പിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്.
ഭൂമിയിലെത്തിച്ചാല്‍ ഈ വിത്തുകളുടെ പല തലമുറകളെ വളര്‍ത്തിയെടുക്കുകയും അവയിലെ ജനിതകവ്യതിയാനം, സൂക്ഷ്മാണു ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റം, പോഷകഘടകങ്ങളുടെ സ്വാധീനം എന്നിവയെക്കുറിച്ച് പഠിക്കുകയും ചെയ്യുമെന്ന് ആക്‌സിയം .
മൈക്രോഗ്രാവിറ്റിയോട് ആല്‍ഗെകള്‍ എങ്ങനെ പ്രതികരിക്കുന്നെന്നും ബഹിരാകാശത്ത് അവ ഭക്ഷണവും ഓക്‌സിജനും ജൈവഇന്ധനവും എങ്ങനെ ഉണ്ടാക്കുന്നെന്നും ശുഭാംശു പഠിച്ചിരുന്നു. വിവിധശരീരകോശങ്ങളായി വളരാന്‍ ശേഷിയുള്ള മൂലകോശങ്ങള്‍ സംബന്ധിച്ചും പരീക്ഷണം നടത്തി.
14 ദിവസംകൊണ്ട് 60 പരീക്ഷണങ്ങള്‍ നടത്തി ഭൂമിയിലേക്ക് തിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുഭാംശു ഉള്‍പ്പെടെയുള്ള ആക്‌സിയം-4 ദൗത്യത്തിലെ നാല്‍വര്‍ സംഘം ജൂണ്‍ 26-ന് ഐഎസ്എസിലെത്തിച്ചേര്‍ന്നത്.
https://www.facebook.com/Malayalivartha