ശുഭാംശുവിന്റെയും സംഘത്തിന്റെയും മടങ്ങിവരവ് ഉടന്‍ ആരംഭിക്കുമെന്ന് നാസ..

ബഹിരാകാശയാത്രികരായ ശുഭാംശുവിന്റെയും സംഘത്തിന്റെയും മടങ്ങിവരവ് ഉടന്‍ ആരംഭിക്കുമെന്ന് നാസ. ജൂലൈ 14-നാണ് മടക്കയാത്ര തുടങ്ങുക. അന്നേ ദിവസമാണ് അണ്‍ഡോക്ക് ചെയ്യുന്നതെന്നും ആക്‌സിയം -4 ദൗത്യം നിരീക്ഷിച്ചുവരികയാണെന്നും നാസ . നാസ കൊമേഴ്‌സ്യല്‍ ക്രൂ പ്രോഗ്രാം മാനേജറായ സ്റ്റീവ് സ്റ്റീച്ചിന്റെ പത്രസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.
പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക് യാത്ര തിരിച്ചത്. ഈ ദിവസങ്ങള്‍ കൊണ്ട് ഏഴ് പരീക്ഷണങ്ങള്‍ നടത്തി. ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങള്‍ക്ക് പങ്കാളിയാകാനായി സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ശുഭാംശു. ഈ ദൗത്യം ഇന്ത്യന്‍ ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ശാസ്ത്രലോകത്ത് ഊന്നല്‍ നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
അണ്‍ഡോക്ക് കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം പസഫിക് സമുദ്രത്തിലെ കാലിഫോര്‍ണിയ തീരത്തിടനുത്ത് ലാന്‍ഡ് ചെയ്യുമെന്നാണ് പ്രതീക്ഷയുള്ളത്്. ബഹിരാകാശനിലയത്തില്‍ നിന്നുള്ള ദൃശ്യങ്ങളും വിശേഷങ്ങളും ശുഭാംശു മിശ്ര നേരത്തെ പങ്കുവച്ചിരുന്നു. ഒരു കൊച്ചുകുട്ടിയെ പോലെ ബഹിരാകാശ നിലയത്തില്‍ താന്‍ നില്‍ക്കുകയാണെന്ന ശുഭാംഷുവിന്റെ പോസ്റ്റ് ഏറെ ശ്രദ്ധേയമായിരുന്നു.
ഐഎസ്എസ് സന്ദര്‍ശിച്ച ആദ്യ ഇന്ത്യക്കാരനും വിംഗ് കമാന്‍ഡര്‍ രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോയ രണ്ടാമത്തെ ഇന്ത്യന്‍ ബഹിരാകാശ യാത്രികനുമാണ് ശുഭാംശു ശുക്ല.
https://www.facebook.com/Malayalivartha