അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ ശുഭാംശുവിനും സംഘത്തിനും യാത്രയയപ്പ് നല്‍കി... ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെടും

തിരികെ ഭൂമിയിലേക്ക്.... ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ ഇന്ത്യ ഇപ്പോഴും 'സാരേ ജഹാം സേ അച്ഛാ'...(ലോകത്തെ ഏറ്റവും മികച്ചത്) ആണെന്ന് ഇന്ത്യന്‍ ഗഗനചാരി ശുഭാംശു പറഞ്ഞു. ഇന്നലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ ഒരുക്കിയ യാത്ര അയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുപാട് ഓര്‍മ്മകളുമായാണ് ഭൂമിയിലേക്ക് മടങ്ങിയെത്തുന്നതെന്നും അത് രാജ്യത്തെ ജനങ്ങളുമായി പങ്കിടുമെന്നും പറഞ്ഞു.
ശുഭാംശു അടങ്ങുന്ന നാലംഗ സംഘവുമായി ആക്സിയം 4 ബഹിരാകാശ ദൗത്യം നാളെയാണ് ഭൂമിയില്‍ തിരിച്ചെത്തുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 3ന് യു.എസില്‍ കാലിഫോര്‍ണിയ തീരത്ത് പസഫിക് സമുദ്രത്തിലാണ് ദൗത്യത്തിന് ഉപയോഗിച്ചിരിക്കുന്ന ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകത്തിന്റെ ലാന്‍ഡിംഗ് നടക്കുക. ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെടും. ജൂണ്‍ 26നാണ് ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തിലെത്തിച്ചേര്‍ന്നത്.
അതേസമയം നാസയുടെ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നാസ പ്ലസില്‍ ആക്സിയം 4 ദൗത്യ സംഘത്തിന്റെ മടക്കം തത്സമയ സംപ്രേഷണം ചെയ്യും. ജൂലായ് 14 ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സ്ട്രീമിങ് തുടങ്ങുക.
"
https://www.facebook.com/Malayalivartha