തിരികെ ഭൂമിയിലേക്ക്... 18 ദിവസത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ശുഭാംശുവും സംഘവും ഭൂമിയിലേക്ക് തിരിച്ചെത്തുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) 18 ദിവസത്തെ വാസം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചു. ശുഭാംശു അടങ്ങുന്ന ആക്സിയം 4 സംഘത്തെ വഹിച്ചുകൊണ്ട് ഡ്രാഗണ്‍ ഗ്രേഡ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തു.
ഇന്ത്യന്‍ സമയം ഇന്നലെ വൈകുന്നേരം 4:45-നാണ് നിലയത്തിലെ ഹാര്‍മണി മൊഡ്യൂളില്‍ നിന്ന് ഗ്രേസ് പേടകം വേര്‍പ്പെട്ടത്. ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിര്‍ന്ന അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്സിയം 4 ക്രൂവിലുള്ളത്. ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ സമയം 3.01 ന് കാലിഫോര്‍ണിയയ്ക്കു സമീപം കടലില്‍ ഇറങ്ങും. 22.5 മണിക്കൂര്‍ യാത്രയ്ക്കുശേഷമാണ് പേടകം കടലിലിറങ്ങുക.
കഴിഞ്ഞമാസം 26-നാണ് ആക്‌സിയം 4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തില്‍ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും കൃത്യമായി പൂര്‍ത്തിയാക്കാനായി ആക്‌സിയം 4 സംഘത്തിന് കഴിഞ്ഞു. കേരളത്തില്‍ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങള്‍ ഐഎസ്എസില്‍ ശുഭാംശു ശുക്ലയുടെ മേല്‍നോട്ടത്തില്‍ നടക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha