Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി.. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..

കാര്‍ബണ്‍ ചലനമുണ്ടാക്കി, ആ ദ്വീപിലെ വൃക്ഷങ്ങള്‍ മാത്രം അസാധാരണമായി പൂത്തുലഞ്ഞു!

27 JANUARY 2018 11:20 AM IST
മലയാളി വാര്‍ത്ത

ഉഷ്ണമേഖലാ വനപ്രദേശമായ പനാമയിലെ ബറോ കൊളറാഡോ ദ്വീപിലെ മരങ്ങള്‍ അസാധാരണമായി കാലം തെറ്റിയും പൂത്തുലഞ്ഞിരുന്നു. എന്തുകൊണ്ടാണ് ആ കാട്ടില്‍ മാത്രം ഇത്രയേറെ 'പൂക്കാലങ്ങള്‍' ഉണ്ടാകുന്നത് എന്നത് ദശാബ്ദങ്ങളായുള്ള പരിസ്ഥിതി ഗവേഷകരുടെ ചോദ്യമായിരുന്നു. അങ്ങനെ യുഎസിലെ ഫ്‌ലോറിഡ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ആ രഹസ്യം കണ്ടെത്താന്‍ തന്നെ തീരുമാനിച്ചു.

വര്‍ഷങ്ങള്‍ക്കിടെ പലപ്പോഴായി ആ ദ്വീപില്‍ നിന്നു ശേഖരിച്ചിരുന്ന ചെടികളുടെ സാംപിളുകള്‍ പരിശോധിച്ചപ്പോഴാണ് പൂക്കാലത്തിന്റെ രഹസ്യം പുറത്തായത്. അതാകട്ടെ ഒട്ടും ആശ്വസിക്കാവുന്നതുമായിരുന്നില്ല. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് വന്‍ തോതില്‍ വര്‍ധിച്ചതാണ് അസാധാരണമായ പൂക്കാലത്തിലേക്ക് ഈ സസ്യജാലങ്ങളെ നയിച്ചത്.

ഏതാനും ദശാബ്ദങ്ങളായി ലോകത്ത് ചൂടും അന്തരീക്ഷത്തില്‍ കാര്‍ബണിന്റെ അളവും കൂടുകയാണ്. അക്കാര്യത്തില്‍ തര്‍ക്കവുമില്ല. ഇതിനോട് പല സസ്യജന്തുജാലങ്ങളും പല തരത്തിലാണു പ്രതികരിക്കുന്നത്. ബറോ കൊളറാഡോ ദ്വീപിലെ സസ്യങ്ങള്‍പ്രതികരിച്ചതാകട്ടെ അപ്രതീക്ഷിതമായും കാലം തെറ്റിയും പൂത്തുലഞ്ഞ്!

ചൂടുള്ള കാലാവസ്ഥയില്‍ വളര്‍ന്നാണ് ഇത്തരം വനങ്ങളിലെ മരങ്ങളുടെ ശീലം. എന്നാല്‍ പുതിയ അന്തരീക്ഷ സാഹചര്യങ്ങളില്‍ വളരെ 'സെന്‍സിറ്റീവ്' ആയി സസ്യങ്ങള്‍ പ്രതികരിക്കുമെന്നതിന്റെ തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. അതാകട്ടെ ഗവേഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്തതുമായിരുന്നു. 28 വര്‍ഷത്തിനിടെ ദ്വീപില്‍ നിന്നു ശേഖരിച്ച സസ്യ സാംപിളുകളാണ് ഗവേഷകര്‍ പരിശോധനയ്ക്കു വിധേയമാക്കിയത്.

ചൂട്, മഴ, പ്രകാശം, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഇവയില്‍ ഏതാണ് ചെടികളുടെ പൂവിടലിനെ ഏറെ സ്വാധീനിച്ചതെന്നായിരുന്നു പരിശോധന. അങ്ങനെയാണ് വന്‍തോതിലുള്ള കാര്‍ബണിന്റെ സ്വാധീനം തിരിച്ചറിയുന്നതും.

അധികമായുള്ള കാര്‍ബണിനെ ചെടികള്‍ 'പഞ്ചസാര'യാക്കി മാറ്റുകയാണു പതിവ്. ഊര്‍ജത്തിന്റെ ഈ വന്‍ സ്രോതസ്സിനെ പ്രത്യുത്പാദനപരമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കാനും തുടങ്ങി. അതോടെ വന്‍തോതില്‍ മരങ്ങള്‍ പൂത്തുലഞ്ഞു. ദ്വീപിലെ പല ചെടികളും പല തരത്തിലാണ് കാര്‍ബണിന്റെ ആധിക്യത്തോടു പ്രതികരിച്ചത്. എന്തുതന്നെയായാലും വരുംകാലത്ത് ആഗോളതാപനവും കാര്‍ബണിന്റെ ആധിക്യവും എപ്രകാരമാണ് പ്രകൃതിയെ തികച്ചും അപ്രതീക്ഷിതമായ രീതിയില്‍ ബാധിക്കുകയെന്നതിന്റെ സൂചനയാണ് ഈ പഠനം നല്‍കിയിരിക്കുന്നതെന്നു ഗവേഷകര്‍ പറയുന്നു. മുഴുവന്‍ പഠനം ഗ്ലോബല്‍ ചേഞ്ച് ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'പ്രേമലു 2' മുടങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്  (1 hour ago)

കൈപ്പമംഗലം വാഹനാപകടത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു  (1 hour ago)

സ്ത്രീകളെ അപമാനിച്ചാല്‍ കടുത്ത നടപടിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി  (1 hour ago)

കൊല്ലത്ത് വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ല്  (1 hour ago)

പി എം ശ്രീ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്‌ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍  (1 hour ago)

ഞാൻ ഒന്നും ചെയ്തിട്ടില്ല" കോടതിയിൽ 13-കാരിയുടെ നിലവിളി.. കട്ടയ്ക്ക് പ്രോസിക്യൂഷൻ..! അവളെ എനിക്ക് വേണ്ട സാറേ"  (2 hours ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (2 hours ago)

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്; സെപ്റ്റംബർ ഏഴിന് പുതിയ ചിത്രത്തിന് തുടക്കമിട്ടു!!!  (3 hours ago)

25 ദിവസത്തെ ഇടവേളയില്‍ പാചകവാതകം റീഫില്‍ ബുക്ക് ചെയ്യാം; പാചകവാതക വിതരണത്തില്‍ കേന്ദ്രം പുതിയ മാറ്റം വരുത്തിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (3 hours ago)

നവരസാ ഫിലിംസ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ചിത്രം; ഷഹീദ് അറഫാത്ത്- സംവിധായകൻ; സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്!!!  (3 hours ago)

Newlywed-wife- ഭർത്താവ് പോലീസിൽ കീഴടങ്ങി!  (4 hours ago)

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ഇരുപത്തിയഞ്ചുകാരിയെ കൊലപ്പെടുത്തി തല പോളിത്തീന്‍ കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഭര്‍ത്താവ്  (4 hours ago)

GOLD പവൻ വില ഒരു ലക്ഷത്തിൽ താഴുമോ?  (4 hours ago)

ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...  (4 hours ago)

Malayali Vartha Recommends