Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു

ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു....വിടപറഞ്ഞത് സത്യജിത്ത് റേയുടെ സിനിമകളിലൂടെ പ്രശസ്തനായ വിഖ്യാത നടന്‍...ചലച്ചിത്ര ലോകത്തിന് നഷ്ടമായത് ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവായ നടനെ

15 NOVEMBER 2020 02:21 PM IST
മലയാളി വാര്‍ത്ത

സത്യജിത്ത് റേയുടെ സിനിമകളിലൂടെ പ്രശസ്തനായ വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. 85 വയസ്സായിരുന്നു. കൊല്‍ക്കത്തയിലാണ് അന്ത്യം. ചാരുലത അടക്കം സത്യജിത്ത് റേയുടെ 14 സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചാറ്റര്‍ജി 2006ല്‍ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. പദ്മഭൂഷണ്‍ ജേതാവാണ്. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഒക്ടോബര്‍ ആറിനാണ് കൊല്‍ക്കത്തയിലെ ബെല്ലെ വ്യൂ ക്ലിനിക്ക് ഹോസ്പിറ്റലില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലാക്കിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.15ഓടെയാണ് അന്ത്യം. ദീപ ചാറ്റര്‍ജിയാണ് ഭാര്യ. പൗലമി, സുഗത എന്നിവരാണ് മക്കള്‍.

സത്യജിത്ത് റേ സംവിധാനം ചെയ്ത അപുര്‍സന്‍സാര്‍ (1959) എന്ന അപുത്രയത്തിലെ മൂന്നാമത്തെയും അവസാനത്തേയും സിനിമയാണ് സൗമിത്ര ചാറ്റര്‍ജിയുടെ ആദ്യ സിനിമ. തുടര്‍ന്ന് തീന്‍ കന്യ, ചാരുലത, ദേബി, കാ പുരുഷ്, ആരണ്യേര്‍ ദിന്‍ രാത്രി, ജോയ് ബാബ ഫേലുനാഥ്, സോനാര്‍ കെല്ല, ആശാനി സങ്കേത്, ഖരേ ഭൈരേ, ഗണശത്രു തുടങ്ങിയ ശ്രദ്ധേയമായ റേ സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മൃണാള്‍ സെന്നിന്റെ ആകാശ് കുസും പോലുള്ള നിരവധി ശ്രദ്ധേയ സിനിമകളിലും തപന്‍സിന്‍ഹ, ഋതുപര്‍ണ ഘോഷ് തുടങ്ങിയ സംവിധായകരുടെ സിനിമകളിലും സൗമിത്ര ചാറ്റര്‍ജി വേഷമിട്ടു.

ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരവും സംഗീത് നാടത് അക്കാഡമി ടാഗോര്‍ രത്‌ന പുരസ്‌കാരവും ഫ്രഞ്ച് ഗവണ്‍മെന്റ് പരമോന്നത ബഹുമതികളിലൊന്നായ ലീജിയണ്‍ ഓഫ് ഓണര്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 1989ല്‍ സത്യജിത്ത് റേയ്‌ക്കൊപ്പമാണ് സൗമിത്രയ്ക്കും ഫ്രഞ്ച് ഗവണ്‍മെന്റ് പുരസ്‌കാരം നല്‍കിയത്. 2004ല്‍ പദ്മഭൂഷണ്‍ ലഭിച്ചു. സുമന്‍ ഘോഷ് സംവിധാനം ചെയ്ത പൊദൊഖേപ് എന്ന ബംഗാളി സിനിമയിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് 2006ല്‍ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. 2012ലാണ് ദാദ സാഹെബ് ഫാല്‍ക്കെ പുരസ്കാരം നേടിയത്.

1935 ജനുവരി 19ന് കല്‍ക്കട്ടയിലെ സിയാള്‍ഡയ്ക്ക് സമീപം മിര്‍സാപൂരിലാണ് സൗമിത്ര ചാറ്റര്‍ജി ജനിച്ചത്. കൃഷ്ണനഗറിലായിരുന്നു ബാല്യം. ഹൗറ സില്ല സ്‌കൂളിലും കല്‍ക്കട്ട സിറ്റി കോളേജിലും കല്‍ക്കട്ട യൂണിവേഴ്‌സിറ്റിയിലുമായി വിദ്യാഭ്യാസം നേടി. സ്കൂള്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. കോളേജ് പഠനകാലത്താണ് തീയറ്റര്‍ രംഗത്ത് (നാടകം) സജീവമായത്. അനാരോഗ്യം മൂലം ചികിത്സയിലാകുന്നത് വരെ തീയറ്റര്‍ രംഗത്ത് അദ്ദേഹം സജീവമായിരുന്നു. ഓള്‍ ഇന്ത്യ റേഡിയോയിലെ അനൗണ്‍സറായി പ്രവര്‍ത്തിക്കവേയാണ് അപുര്‍സന്‍സാറിലെ നായകനായി സൗമിത്ര ചാറ്റര്‍ജിയെ സത്യജിത്ത് തിരഞ്ഞെടുത്തത്. ഈ കൂട്ടുകെട്ടില്‍ നിരവധി മികച്ച സിനിമകള്‍ പുറത്തുവന്നു.

ശേഷ്ഠ കബിത എന്ന പേരില്‍ 1993ല്‍ സൗമിത്ര ചാറ്റര്‍ജിയുടെ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. പൊരിചൊയ് (പരിചയ്) എന്ന പേരില്‍ ആത്മകഥാസമാനമായ അനുഭവക്കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. മറ്റ് കവിതാസമാഹാരങ്ങളും നാടകസംബന്ധിയായ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് അധികം അരി ലഭിക്കില്ല.  (14 minutes ago)

യുവാവിന് 12 വർഷം കഠിനതടവിനും 51,000 രൂപ പിഴയും  (23 minutes ago)

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.  (52 minutes ago)

പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ...  (1 hour ago)

അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ്  (1 hour ago)

ഈ രാശിക്കാർക്ക് ഇന്ന് സർക്കാർ പദവി തേടി വരും  (1 hour ago)

149ാമത് മന്നം ജയന്തി ആഘോഷങ്ങൾ  (1 hour ago)

രാജസ്ഥാനെ വീഴ്ത്തി കേരളം  (2 hours ago)

മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു....  (2 hours ago)

ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി  (2 hours ago)

പുതു വർഷത്തെ വരവേറ്റത് വളരെ.....  (2 hours ago)

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (10 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (11 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (11 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (11 hours ago)

Malayali Vartha Recommends