രാജ് കുന്ദ്രക്കെതിരെ പുതിയ കേസ്...! ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, കള്ളപ്പണം വെളുപ്പിക്കലിൽ കേസെടുത്ത് ഇഡി...! കുന്ദ്രയും മറ്റ് പ്രതികളും തമ്മിലുള്ള വിദേശ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിന് ശേഷമാണ് കേസെടുത്തതെന്ന് ഇ.ഡി വൃത്തങ്ങൾ...

ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രക്കെതിരെ ഇഡി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. കള്ളപ്പണം വെളുപ്പിച്ചു എന്നതിലാണ് പുതിയ കേസ് എടുത്തിരിക്കുന്നത്.മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി യുടെ നടപടി.
രാജ് കുന്ദ്രയെയും കേസില്‍ പ്രതികളായ മറ്റുള്ളവരെയും കേന്ദ്ര ഏജന്‍സി ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.2021ലാണ് രാജ് കുന്ദ്രക്കെതിരെ മുംബൈ പൊലീസ് അശ്ലീല വീഡിയോ നിര്‍മാണം, ആപ്പ് നിര്‍മാണം എന്നിവയില്‍ അറസ്റ്റു ചെയ്യുന്നത്.ഏഴു മാസങ്ങൾക്ക് ശേഷമാണ് കേസിൽ കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്. രാജ്കുന്ദ്രയ്‌ക്കെതിരെ 1,400 പേജുള്ള കുറ്റപ്പത്രം അന്വേഷണ സംഘം സമര്‍പ്പിച്ചത്.
രാജ്കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസിലെ പ്രധാനപ്രതി രാജ് കുന്ദ്രയാണെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്. താന്‍ കലാമൂല്യമുള്ള ചിത്രങ്ങളാണ് എടുത്തതെന്നും അതിനെ അശ്ലീലമായി ചിത്രീകരിച്ച് തന്നെ ബലിയാടാക്കിയതാണെന്നും രാജ്കുന്ദ്ര കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
തന്നെ കേസിലേക്ക് അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചതാണെന്നും രാജ് കുന്ദ്ര വാദിക്കുകയുണ്ടായി.കേസുമായി ബന്ധപ്പെട്ട അറസ്റ്റിന് ശേഷം പൊതുപരിപാടികളിലോ സോഷ്യൽ മീഡിയയിലോ ഒന്നും അത്ര സജീവമല്ല നടി ശിൽപ്പ ഷെട്ടിയും രാജ് കുന്ദ്രയും. ക്യാമറയ്ക്ക് മുന്നിലും അപൂർവ്വമായി മാത്രമാണ് രാജ് കുന്ദ്ര പ്രത്യക്ഷപ്പെടാറുള്ളത്.
നീലച്ചിത്ര നിര്‍മാണവും ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2021 ഫെബ്രുവരിയില്‍ മുംബൈയിലെ മധ് പ്രദേശത്തെ ബംഗ്ലാവില്‍ നടത്തിയ റെയ്ഡിലാണ് സംഭവത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്.
https://www.facebook.com/Malayalivartha