Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....

എന്റെ പിതാവ് ദരിദ്രനും തൊഴില്‍ രഹിതനുമായിരുന്നു... പതിനഞ്ചാമത്തെ വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ട ഷാരൂഖ് ഈനിലയില്‍ എത്തിയതിന് സഹായിച്ചത് ആ സമ്മാനങ്ങളാണ്

07 JUNE 2022 07:44 PM IST
മലയാളി വാര്‍ത്ത

More Stories...

പുതിയ ലെക്സസ് എൽഎം 350എച്ച് എന്ന ആഡംബര എംപിവി സ്വന്തമാക്കി ബോളിവുഡ് നടൻ വിക്കി കൗശൽ

ഗംഗാ നദിയില്‍ ധര്‍മേന്ദ്രയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത് മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും

സ്മൃതിയെ പലാഷ് ചതിച്ചു? മറ്റൊരു സ്‌ത്രീയുമായുള്ള വാട്‌സാപ്പ് ചാറ്റ് പുറത്ത്...ചിത്രങ്ങൾ ഡിലീറ്റാക്കി സ്മൃതി

കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നത് മരങ്ങളും വയലുകളും വളഞ്ഞ നടപ്പാതകളും കൊണ്ട് ചുറ്റപ്പെട്ട 100 ഏക്കര്‍ വിസ്തൃതിയുള്ള ഫാംഹൗസിൽ.....താരപ്രഭയിലായിരിക്കുമ്പോഴും കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച കർഷകൻ...

ബോളിവുഡിന്റെ ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു; സംവിധായകൻ കരൺ ജോഹർ അനുശോചന പോസ്റ്റ് രേഖപ്പെടുത്തി!!

ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാന്‍ എന്ന പദവിയിലേക്ക് ഷാരൂഖ് ഖാനെ ഉയര്‍ത്തിയത് അച്ഛന്‍ നല്‍കിയ ആ സമ്മാനങ്ങളാണെന്ന് ഷാരൂഖാന്‍ പറയുന്നത്. പിതാവിന്റെ സംരക്ഷണത്തില്‍ അധികനാള്‍ കഴിയാനുള്ള ഭാഗ്യം ഷാരൂഖിന് ഉണ്ടായിരുന്നില്ല. ക്യാന്‍സര്‍ ബാധിച്ച് മീര്‍ താജ് മുഹമ്മദ് ഖാന്‍ മരിക്കുമ്പോള്‍ ഷാരൂഖ് ഖാന് 15 വയസ്സ് മാത്രമാണ് പ്രായം. ഷാരൂഖിന് 25 വയസ്സായപ്പോഴേക്കും മാതാവ് ലതീഫ് ഫാത്തിമയും അന്തരിച്ചു. തന്റെ പിതാവിനെ കുറിച്ചും അദ്ദേഹം നല്‍കിയ വിലപ്പിടിച്ച അഞ്ച് സമ്മാനങ്ങളെ കുറിച്ചും ഷാരൂഖ് മനസ്സുതുറക്കുന്ന ഒരു ത്രോബാക്ക് വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്. ഇന്നത്തെ ഷാരൂഖ് ഖാനെ വാര്‍ത്തെടുക്കുന്നതില്‍ ആ സമ്മാനങ്ങള്‍ക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പറയുകയാണ് താരം.

എന്റെ പിതാവൊരു ദരിദ്രനായിരുന്നു, തൊഴില്‍ രഹിതനും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അദ്ദേഹം കഷ്ടപ്പെടുന്നത് കുട്ടിക്കാലത്ത് ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ പത്തു വയസ്സു മുതല്‍ 15 വയസ്സുവരെ വിലകൂടിയ സമ്മാനങ്ങള്‍ വാങ്ങിത്തരാന്‍ അദ്ദേഹത്തിന് ശേഷിയില്ലായിരുന്നു, അതിനാല്‍ കൈവശമുള്ള പഴയ വസ്തുക്കള്‍ പത്രക്കടലാസില്‍ പൊതിഞ്ഞ് പിറന്നാള്‍ സമ്മാനമായി എനിക്കദ്ദേഹം നല്‍കുമായിരുന്നു. എന്റെ പിതാവ് തന്ന അഞ്ച് സമ്മാനങ്ങളുടേതാണ് ഈ കഥ, അവയെങ്ങനെയാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയതെന്നും.

പത്താം വയസ്സിലാണ് എനിക്കൊരു പഴയ ചെസ്സ് ബോര്‍ഡ് അദ്ദേഹം സമ്മാനമായി നല്‍കിയത്. ചെസ്സ് ജീവിതത്തിന്റെ പ്രതിഫലനമാണ്! പറഞ്ഞു പഴകിയതാണെങ്കിലും അത് സത്യമാണ്. അത് നിങ്ങളെ പഠിപ്പിക്കുന്ന ആദ്യ പാഠമെന്തെന്നാല്‍ ഓരോ നീക്കങ്ങള്‍ക്കും അതിന്റേതായ അനന്തര ഫലമുണ്ട് എന്നാണ്. നിങ്ങളത് അറിഞ്ഞ് ചെയ്താലും ഇല്ലെങ്കിലും! ജീവിതത്തിലെ ഒരൊറ്റ നിമിഷവും ശൂന്യമായി കടന്നു പോകുന്നില്ല. അതിനാല്‍ കാര്യങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കുക, എല്ലായ്‌പ്പോഴും കഴിഞ്ഞില്ലെന്നുവരും എങ്കിലും അതിനായി ശ്രമിക്കുക! അങ്ങനെ ചെയ്താല്‍ നിങ്ങളുടെ ജീവിതം ചെസ് ബോര്‍ഡിലെ കളങ്ങള്‍ പോലെ കറുപ്പും വെളുപ്പുമാകില്ല. ചില നേരം മുന്നോട്ട് കുതിക്കും മുമ്ബ് ഏതാനും അടി പുറകോട്ട് വെക്കേണ്ടി വരും. കുറച്ചുകാലത്തേക്ക് നമുക്ക് ബുദ്ധിമുട്ടായി തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നതിലും നഷ്ടമൊന്നുമില്ല, പക്ഷേ അതെല്ലാം മൂല്യവത്തായിരുന്നുവെന്ന് കാലം കൊണ്ട് തെളിയിക്കണം.

എന്റെ പിതാവ് സമ്മാനിച്ചതില്‍ ഏറ്റവും അമൂല്യമായത് ഒരു ഇറ്റാലിയന്‍ ടൈപ്പ് റൈറ്ററാണ്. ഒരു ടൈപ്പ് റൈറ്റര്‍ നന്നായി ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് കൂര്‍മ്മബുദ്ധി കൂടിയേ തീരൂ. തെറ്റിപ്പോവുന്ന ഒരു അക്ഷരം മതി മുഴുവന്‍ ജോലിയും ആദ്യം മുതല്‍ വീണ്ടും തുടങ്ങേണ്ടി വരും. ടൈപെക്‌സ് എന്നൊരു സംവിധാനമാണ് ഞങ്ങളന്ന് ഉപയോഗിച്ചിരുന്നത്. മനസ്സിലെ വാക്കുകള്‍ ടൈപ്പ് ചെയ്യാനായി വിരലുകളുടെ നിയന്ത്രണം സ്വായത്തമാക്കേണ്ടതുണ്ട്. കൂടുതല്‍ സൂക്ഷ്മതയോടെ ജോലി ചെയ്തുകൊണ്ടേയിരിക്കുക. മുതിര്‍ന്ന വ്യക്തിയായപ്പോള്‍ എനിക്ക് ബോധ്യമായൊരു കാര്യം നിങ്ങളുടെ സ്ഥിരോത്സാഹത്തേക്കാളും കഠിനാധ്വാനത്തേക്കാളും പ്രാധാന്യമുള്ള മറ്റൊന്നുമില്ല എന്നതാണ്. നിങ്ങള്‍ ചെയ്യുന്നതെല്ലാം കൂടുതല്‍ ശ്രദ്ധയോടെ വീണ്ടും ചെയ്യാന്‍ ശ്രമിക്കുക. പരിശീലനം എല്ലാത്തിനെയും എളുപ്പമാക്കും. ഏതൊരു ജോലി ചെയ്യുമ്‌ബോഴും അത് നിങ്ങളുടെ ആദ്യ ജോലിയാണെന്ന് കരുതുക. എങ്കില്‍ മാത്രമേ, അത് ശരിയായി ചെയ്യാനും മറ്റുള്ളവരില്‍ മതിപ്പുണ്ടാക്കാനും നിങ്ങള്‍ക്ക് സാധിക്കൂ. അതേസമയം നിങ്ങളുടെ അവസാനത്തെ ജോലിയാണെന്നും കരുതുക, ഇനിയൊരവസരം ലഭിക്കില്ലെന്നു കരുതി അര്‍പ്പണഭാവത്തോടെ അതിനെ സമീപിക്കുക.

പിന്നീടെനിക്ക് പിതാവ് സമ്മാനിച്ചത് ഒരു ക്യാമറയാണ്. രസകരമായ കാര്യമെന്തെന്നാല്‍, അത് പ്രവര്‍ത്തനക്ഷമമായിരുന്നില്ല. അതിനാല്‍ ഒരു ഫോട്ടോ പോലുമെടുത്തില്ല! സര്‍ഗാത്മകത ആത്മാവിലാണ് നടക്കുന്നത് എന്നതാണ് ഞാന്‍ പഠിച്ച പാഠം. അതില്‍ നിന്നൊരു പ്രൊഡക്‌റ്റോ ലോകം അംഗീകരിക്കുന്ന നേട്ടമോ ഉണ്ടാകണമെന്നില്ല. അതു നമ്മുടെ ഉള്ളില്‍ നിന്നാണ് വരിക. നിങ്ങളുടെ സര്‍ഗാത്മകതയെ ഭയപ്പെടാതെ ആദരവോടെ കാണുക.

എന്റെ പിതാവ് നല്ലൊരു തമാശക്കാരനായിരുന്നു. എത്ര ഗൗരവമുള്ള സംഭവത്തെയും ഹാസ്യാത്മകമായി സമീപിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. തമാശകളില്ലെങ്കില്‍ ലോകം വിരസമായൊരു ഇടമായി മാറിയേനെ. ഏതു അന്ധകാരവും ഹൃദയം തുറന്ന ഒരു ചിരിയ്ക്കു മുന്നില്‍ നിഷ്പ്രഭമാവും. അത് നിങ്ങള്‍ക്ക് എല്ലാം അഭിമുഖീകരിക്കാനുള്ള ധൈര്യം തരും. അത് നിങ്ങളുടെ കാഴ്ചപ്പാടിനെ മാറ്റുന്നുണ്ട്.

എന്റെ പിതാവ് തന്ന അവസാനത്തെ ഉപഹാരമായിരുന്നു ഏറ്റവും ചാരുതയാര്‍ന്നത്. അതൊരു സമ്മാനമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് എന്റെ പതിനഞ്ചാം വയസ്സില്‍ അദ്ദേഹം മരിച്ച ദിവസമാണ്. നമ്മുടെ മാതാപിതാക്കള്‍ നല്‍കുന്ന ഏറ്റവും വലിയ സമ്മാനം, നമ്മുടെ ജീവിതം തന്നെയാണ്. ഒരു സത്രീയേയോ പുരുഷനെയോ അസാധാരണമാക്കുന്നത് ദയയാണ്. ജീവിതമെന്നത് നമ്മേക്കാള്‍ വലുതാണെന്ന തിരിച്ചറിവ് നല്‍കുന്നു. ലോകത്തോട് നന്ദിയുള്ളവരായിരിക്കാന്‍ അതു നമ്മെ പ്രേരിപ്പിക്കുന്നു. നമ്മോട് സ്‌നേഹത്തോടെയോ പരുക്കനായോ പെരുമാറുന്ന എല്ലാവരും നമ്മളെ പോലെ തന്നെയുള്ള മനുഷ്യരാണെന്ന മനസ്സിലാക്കലാണത്. അനുഭവങ്ങളാണ് മനുഷ്യനെ രൂപപ്പെടുത്തുന്നത്. നമ്മള്‍ ഏതെങ്കിലും മേഖലകളില്‍ വിജയിയാണെന്നത് കൊണ്ട് മറ്റൊരു മനുഷ്യനേക്കാള്‍ മികച്ചവനാണ് എന്നര്‍ത്ഥമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളുടെ അവധിക്കാല നിര്‍ബന്ധിത ക്ലാസ്സുകള്‍ ഒഴിവാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (8 minutes ago)

E D-യുടെ ആദ്യ അറസ്റ്റ് നാളെ ഉന്നം കടകംപള്ളി AKG സെന്ററിലേക്കും ഇ.ഡി.? ലിസ്റ്റിൽ നേതാക്കന്മാർ എല്ലാം  (19 minutes ago)

റിപ്പോർട്ട് എവിടെടോ..? പറപ്പിച്ച് ജഡ്‌ജി എസ്. നസീറ രാഹുലിന് ആശ്വസിക്കാം..! ജോബി പുറത്തേയ്ക്ക്..!  (31 minutes ago)

സംസ്കാര ചടങ്ങിനിടെ ധ്യാനിന്റെ മൂക്കിൽ നിന്നും ചോര... !അയ്യോ..ചോര ഞെട്ടി അവസാനമായി ഓടി എത്തി ..! "  (39 minutes ago)

എല്ലാം വരുത്തിവച്ചത് ശ്രീനിവാസൻ...തളർന്ന് വീണ് വിനീത് ..എല്ലാത്തിനും കൂടെ വിമല...! അച്ഛാ..പൊട്ടിക്കരഞ്ഞ് ധ്യാൻ  (42 minutes ago)

ചരൽ നിറച്ചുവന്ന ട്രക്ക് ദേഹത്തേക്ക് മറിഞ്ഞ് 90കാരന് ദാരുണാന്ത്യം...  (2 hours ago)

ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും  (2 hours ago)

എല്ലാവർക്കും നന്മകൾ നേരുന്നു എന്ന കുറിപ്പെഴുതിയ കടലാസാണ്...  (3 hours ago)

വലിയ കപ്പി പൊട്ടി തലയില്‍ വീണ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം  (3 hours ago)

എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ഇനി മുതല്‍ സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് എന്ന പുതിയ പേരില്‍ അറിയപ്പെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

പി ടി കുഞ്ഞുമുഹമ്മദിന്  മുൻകൂർ ജാമ്യം അനുവദിച്ചു  (4 hours ago)

ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി...  (4 hours ago)

കോഴിക്ക് മുല വന്നോ..? ആര്യയ്ക്ക് റീത്ത് വച്ച് അവർ കയറുന്നു...! ഇന്ന് സത്യപ്രതിക്ഷ..! തലസ്ഥാനത്തെ BJP മേയർ ഉടൻ  (4 hours ago)

ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക്  (4 hours ago)

ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍...  (4 hours ago)

Malayali Vartha Recommends