മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നിരസിച്ച നടൻ ആര് ? നിങ്ങൾക്ക് ആർക്കുമറിയാത്ത ആ വലിയ രഹസ്യം ഇതാ!

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നിരസിച്ച നടൻ ആര് ? ശശി കപൂർ 1962ൽ ധർമപുത്ര എന്ന ഹിന്ദി സിനിമയ്‌ക്കു ലഭിച്ച ദേശിയ പുരസ്‌കാരം നിരസിച്ചതായി പറയപ്പെടുന്നു. അദ്ദേഹം മുതിർന്നതിനു ശേഷം ആദ്യമായി പ്രധാന കഥാപാത്രമായി അഭിനയിച്ച സിനിമയാണ് ധർമപുത്ര (1961). ദേശിയ അവാർഡ് ലഭിക്കാൻ മാത്രമുള്ള അഭിനയം താൻ ഈ സിനിമയിൽ കാഴ്ച വെച്ചിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
പക്ഷെ ഇവിടെ ഒരു ചെറിയ കുഴപ്പമുണ്ട്. 1967ൽ ആണ് ആദ്യമായി മികച്ച നടനുള്ള പുരസ്‌കാരം ദേശിയ അവാർഡ് പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഭരത് അവാർഡ് എന്നായിരുന്നു അന്ന് ഈ പുരസ്കാരത്തിന്റെ പേര്.
1962ൽ ധർമപുത്ര എന്ന സിനിമക്ക് ലഭിച്ചത് മികച്ച ഹിന്ദി ഭാഷ ചലച്ചിത്രത്തിനുള്ള വെള്ളി മെഡലാണ്. നിർമാതാവ് ബി ആർ ചോപ്രയും സംവിധയകാൻ യാഷ് ചോപ്രയുമാണ് അവാർഡ് ഏറ്റുവാങ്ങിയത്.
ഒരുപക്ഷേ മികച്ച നടനുള്ള അവാർഡ് വെള്ളി മെഡൽ അവാർഡ് വിഭാഗത്തിൽ ഉൾപെടുത്തിയിരുന്നിരിക്കാം. ഔദ്യോഗികമായി ഇത് എവിടെയെങ്കിലും രേഖപെടുത്തിയിട്ടുണ്ടോ എന്ന ചോദ്യം നിലനിൽക്കുന്നു.1986ൽ ശശി കപൂറിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ന്യൂ ഡൽഹി ടൈംസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഈ അവാർഡ് ലഭിച്ചത്. ഇപ്രാവശ്യം ശശി കപൂർ അവാർഡ് നിരസിച്ചില്ല.
ശശി കപൂർ ഒഴികെ ആരും ഇതുവരെ മികച്ച നടനുള്ള ദേശിയ അവാർഡ് നിരസിച്ചിട്ടില്ല. 2018ൽ ഫഹദ് ഫാസിലും പാർവതി തിരുവൊത്തും ഉൾപ്പെടെ ചില വിജയികൾ, നടത്തിപ്പുകാരുടെ വിവേചന മനോഭാവത്തിനെ എതിർത്തുകൊണ്ട് , അവാർഡ്ദാന ചടങ്ങ് ബഹിഷ്കരിച്ചതൊഴിച്ചാൽ ആരും ദേശിയ പുരസ്‌കാരം നേരിട്ട് സ്വീകരിക്കാതിരുന്നിട്ടില്ല എന്നാണെൻറെ അറിവ്.
https://www.facebook.com/Malayalivartha