തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയാണ് 'ദ കേരള സ്റ്റോറി'യെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സോഷ്യൽ മീഡിയയിലടക്കം ചർച്ചയായ ദ കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്. തീവ്രവാദത്തെ പിന്തുണക്കുന്നവരുമായി പിൻവാതിൽ ചർച്ച നടത്തുന്നവരാണ് കോൺഗ്രസുകാരെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
അമിത് മാളവ്യ അടക്കം ബിജെപിയുടെ മറ്റ് നേതാക്കളും കേരളാ സ്റ്റോറി സിനിമയെ അനുകൂലിച്ചും പ്രശംസിച്ചും രംഗത്ത് വന്നിരുന്നു. കർണാടക അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി പ്രചാരണ ആയുധമാക്കി കേരള സ്റ്റോറി സിനിമയെ ഉപയോഗിക്കുന്നുണ്ട്. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരു ഘട്ടത്തിൽ തൊട്ടടുത്ത് കേരളമാണെന്ന് പ്രസംഗിച്ചത് വൻ വിവാദമായിരുന്നു.
https://www.facebook.com/Malayalivartha