ലൈവിൽ പൊട്ടിക്കരഞ്ഞ് സദ... 'നടിയുടെ ഇപ്പോഴത്തെ അവസ്ഥ പുറത്ത് " എന്നാലും ഈ ഗതി വന്നല്ലോ...

തമിഴ്‌നാട്ടിൽ ഒരിടയ്ക്ക് ഏറെ ആരാധകരുണ്ടായിരുന്ന നടിയായിരുന്നു ശങ്കറിന്റെ 'അന്യൻ' എന്ന ചിത്രത്തിൽ ചിയാൻ വിക്രമിന്റെ പ്രണയിനിയായി അഭിനയിച്ച സദ. 39 കാരിയായ ഈ സുന്ദരി ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . 2002-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ 'ജയം' എന്ന ചിത്രത്തിലൂടെയാണ് സദഫ് മുഹമ്മദ് സെയ്ദ് എന്ന യഥാർത്ഥ പേര് സദയെ തമിഴ് സിനിമയിലേക്ക് പരിചയപ്പെടുത്തിയത്, അത് സംവിധായകൻ മോഹൻ രാജയുടെയും നായകൻ ജയം രവിയുടെയും അരങ്ങേറ്റം കൂടിയാണ്. 'അന്നിയൻ', 'ഉന്നാലെ ഒന്നേ' തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിലും തെലുങ്ക്, കന്നഡ, ഹിന്ദി, മറ്റ് ഭാഷകളിലെ സിനിമകളിലും അവർ തുടർന്നു.
2015 ൽ വടിവേലുവിന്റെ 'എലി' എന്ന ചിത്രത്തിലാണ് അവസാനമായി നായികയായത്. അത് ബോക്‌സ് ഓഫീസിൽ ഒരു ദുരന്തമായിരുന്നു. അതിനുശേഷം വിവിധ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ വിധികർത്താവായി സദ പ്രത്യക്ഷപ്പെടുന്നു. 2019-ൽ അവർ മുംബൈയിൽ 'എർത്ത്‌ലിംഗ്സ് കഫേ' എന്ന പേരിൽ ഒരു പുതിയ റെസ്റ്റോറന്റ് ബിസിനസ് ആരംഭിച്ചു, തന്റെ കുറച്ച് വർഷങ്ങളായുള്ള അധ്വാനം കൊണ്ട് വളർത്തിയെടുത്ത ഈ കഫെ അടച്ച് പൂട്ടേണ്ടി വരുന്നതിനെകുറിച്ചാണ് സദ സംസാരിച്ചത്. നാല് വർഷമായി കഫേ നടത്തി വരികയായിരുന്നു. എന്നാൽ ഒരു മാസത്തിനുള്ളിൽ സ്ഥലം ഒഴിയണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്ഥലമുടമയെന്ന് സദ പറയുന്നു.
ഇക്കാര്യം പറയുന്നതിനിടയിൽ സദ ഇടയ്ക്ക് കരയുകയും ചെയ്തു. വാർഷികിത്തിന് തന്നെ കഫേ അടയ്ക്കണമെന്ന നോട്ടീസ് എനിക്ക് ഷോക്കായി. ഒരു മാസത്തിനുള്ളിൽ ഇവിടെ നിന്നും പോവണം. കഴിഞ്ഞ ഒരാഴ്ചയായി താൻ കരയുകയായിരുന്നു. കരയാതെ ഇത് പറയാൻ പറ്റുമെന്നാണ് കരുതിയെങ്കിലും അതിന് കഴിയുന്നില്ലെന്ന് സദ വ്യക്തമാക്കി.
ഞാനിവിടെ വരുമ്പോൾ ഈ സ്ഥലം ഇത് പോലെയായിരുന്നില്ല. മോശം സാഹചര്യത്തിലായിരുന്നു. ഞാനിതിന് വേണ്ടി എല്ലാം ചെയ്തു. എന്റെ എല്ലാം നൽകി. എന്റെ ഹൃദയം തന്നെ നൽകിയിരുന്നു. കൊവിഡിന് മുമ്പ് ദിവസനേ 12 മണിക്കൂർ ഇവിടെ ശരിയാക്കാൻ ചെലവഴിച്ചു. ഈ സ്ഥലം പൂട്ടാതിരിക്കാൻ എന്നാൽ കഴിയുന്നതെല്ലാം ചെയ്യുമായിരുന്നു. ബിസിനസിനപ്പുറം ഇതെന്റെ കുഞ്ഞായിരുന്നു. മറ്റൊരു സ്ഥലത്തേക്ക് പെട്ടെന്ന് കഫേ തുടങ്ങുന്നില്ല. കാരണം ഞാൻ മാനസികമായി തകർന്നിരിക്കുകയാണെന്നും സദ വ്യക്തമാക്കി. നടിയെ ആശ്വസിപ്പിച്ച് കൊണ്ട് നിരവധി പേർ കമന്റുകളുമായെത്തി. വിഷമിക്കാതിരിക്കൂ, നിങ്ങൾ മറ്റൊരു സ്ഥലത്ത് കഫേ വീണ്ടും തുറക്കുമ്പോൾ ഞങ്ങൾ അവിടെയും എത്തുമെന്ന് ചിലർ കമന്റ് ചെയ്തു.
മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ഒരു മുസ്ലിം കുടുംബത്തിലാണ് സദ ജനിച്ചത്. സിനിമയിൽ നിന്ന് മാറി നിൽക്കുന്ന സദ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിക്കും പ്രാധാന്യം നൽകുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോകളിൽ കൂടുതലും ഇവയാണ്. നടി അവസാനമായി അഭിനയിച്ച ടോർച്ച് ലൈറ്റ് എന്ന സിനിമ ചർച്ചയായിരുന്നു. ലൈംഗികതൊഴിലാളിയുടെ വേഷമാണ് സദ ഈ സിനിമയിൽ ചെയ്തത്. ഡയലോഗുകൾ കാരണം 87 രംഗങ്ങൾ ഈ സിനിമയിൽ നിന്നും സെൻസർ ചെയ്തിട്ടുണ്ടത്രെ.
മലയാളത്തിൽ നോവൽ എന്ന സിനിമയിലും സദ അഭിനയിച്ചിട്ടുണ്ട്. ജയറാമായിരുന്നു സിനിമയിലെ നായകൻ. കരിയറിൽ ഇന്നും എടുത്ത് പറയുന്ന സിനിമ അന്യൻ തന്നെയാണ്. നന്ദിനി എന്ന കഥാപാത്രമാണ് സിനിമയിൽ സദ ചെയ്തത്. ശങ്കറായിരുന്നു സിനിമ ഒരുക്കിയത്. സിനിമയിലെ ഗാനരംഗങ്ങളിലെല്ലാം സദ തിളങ്ങിയിരുന്നു. പല ഗാനങ്ങളും ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. ഈ മാസത്തിനുള്ളിൽ തന്റെ റെസ്റ്റോറന്റ് സന്ദർശിച്ച് ഇഷ്ടഭക്ഷണം കഴിക്കാൻ സധ തന്റെ സ്ഥിരം ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു,
https://www.facebook.com/Malayalivartha