Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മോഷണം പോയെന്ന് പരാതി നൽകിയത് വിജയ് യേശുദാസിന്റെ ഭാര്യ ആയിരുന്ന ദർശന മാത്രം: ലോക്കറിന്റെ കോഡ് അറിയുന്നത് ഇരുവർക്കും മാത്രം:- മോഷണത്തിന് പിന്നിൽ വീട്ട് ജോലിക്കാർ അല്ലെന്ന് പോലീസ്: വിജയ് യേശുദാസിന്റെയും ഭാര്യയുടെയും വിശദമായ മൊഴി എടുക്കാൻ ഒരുങ്ങി അന്വേഷണ സംഘം....

15 JUNE 2023 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബെയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയില്‍ നിന്ന് കണ്ടെടുത്തു... മൊബൈല്‍ ഫോണുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം തിരച്ചില്‍ തുടരുന്നു

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്

സിജോയ്ക്ക് കൃത്യമായ ഒരു പിടിവള്ളി ഉണ്ട്: കേസിന് പോയാൽ റോക്കിയേക്കാൾ കുടുങ്ങുന്നത് ചാനലുകാർ:- വൈറലായി പ്രേക്ഷകന്റെ കുറിപ്പ്...

നർത്തകിയും നടിയുമായ താരയ്ക്ക്, സ്പാസ് മോഡിക് ഡിസ്ഫോണിയ എന്ന രോഗാവസ്ഥ...

ഗായകനും നടനുമായ വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടില്‍ മോഷണം നടന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. അഭിരാമപുരത്താണ് വിജയ് യേശുദാസ് താമസിച്ചിരുന്നത്. ഇവിടെയാണ് കവര്‍ച്ച നടന്നത്. വിജയ് യേശുദാസിന്റെ ഭാര്യ ദര്‍ശന അഭിരാമപുരം പോലീസ് സ്റ്റേഷനില്‍ പരാതി നൽകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കേസ് ഇപ്പോൾ പുതിയ വഴിത്തിരിവിലേയ്ക്ക് നീങ്ങുകയാണ്. മോഷണം നൽകിയെന്ന പരാതി വ്യാജമാണോ എന്നാണ് പോലീസ് പരിശോധിക്കുന്നതെന്ന് പ്രമുഖ ക്രൈം റിപ്പോർട്ടർ ആയ സെൽവരാജ് പറയുന്നു. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി ദർശന നൽകിയ പരാതിയെ കുറിച്ചാണ് സെൽവരാജ് പറയുന്നത്.

വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ല എന്ന്, കഴിഞ്ഞ മാർച്ച് മുപ്പതാം തിയതിയാണ് വിജയ് യേശുദാസിന്റെ ഭാര്യ ദർശന പരാതി ഫയൽ ചെയ്തത്. ഫെബ്രുവരി പതിനെട്ടാം തിയതി ലോക്കർ പരിശോധിച്ചപ്പോൾ ആഭരണങ്ങൾ അതിലില്ലായിരുന്നു എന്നും, മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാമെന്ന് കരുതിയെന്നും ദർശന മൊഴി നൽകി. വീട്ടിൽ എല്ലായിടത്തും പരിശോധിച്ച ശേഷമാണ് മാർച്ച് 30 ന് പോലീസിനെ സമീപിച്ചത് എന്നാണ് മൊഴി.

അവർ പരാതി കൊടുക്കാൻ വന്ന സമയത്ത് വിജയ് യേശുദാസ് ദുബായിലാണ്. അദ്ദേഹത്തോട് ഫോണിൽ സംസാരിച്ച ശേഷമാണ്, അവർ പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയത്. വിവരങ്ങൾ എല്ലാം ശേഖരിച്ച് ഒരു CSR രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.- സെൽവരാജ് പറയുന്നു! കുറച്ചു മാസങ്ങൾക്ക് മുൻപ് ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ സംഭവിച്ച മോഷണത്തിന്റെ തനി പകർപ്പ് എന്നത് പോലെ ദർശനയുടെ വീട്ടിലെ ലോക്കറിൽ നിന്നുമാണ് ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടത്.

ഐശ്വര്യ പരാതി നൽകിയത് പോലെ തുക കുറച്ചു കാണിച്ച്, ശരിയായ കണക്ക് വെളിപ്പെടുത്താതെ ആകുമോ അവരും പരാതി നൽകിയത് എന്ന് സംശയം തോന്നിയതിനാൽ പോലീസ് നേരിട്ട് വീട്ടിൽ പോയി സ്ഥിതിഗതികൾ വിലയിരുത്തി. വീട്ടിലെ സെക്യൂരിറ്റിക്കാർ ആരെയെങ്കിലും അടുത്ത കാലത്ത് പിരിച്ചു വിട്ടിരുന്നോ, വേലക്കാരെ ആരെയെങ്കിലും പിരിച്ചു വിട്ടിട്ടുണ്ടോ, ആരെല്ലാം ആണ് വീട്ടുജോലിക്കാർ എന്നിങ്ങനെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തി. പതിനൊന്നു പേരാണ് വീട്ടുജോലിക്കാർ എന്ന ലിസ്റ്റിൽ ഉണ്ടായിരുന്നത്- സെൽവരാജ് പറഞ്ഞു.


രണ്ടു ജോലിക്കാരെ ഒരുമിച്ചിരുത്തിയും, എല്ലാ ജോലിക്കാരെയും വെവ്വേറെ ഇരുത്തിയുമെല്ലാം പോലീസ് വിശദമായി ചോദ്യം ചെയ്തു എങ്കിലും, കേസിനെ മുന്നോട്ടു കൊണ്ടുപോകാവുന്ന യാതൊരു വിധ തെളിവുകളും, സൂചനകളും പൊലീസിന് ലഭിച്ചില്ല. എല്ലാ ജോലിക്കാരുടെയും വീടുകളിൽ നേരിട്ട് ചെന്ന് പരിശോധന നടത്തി. സാധാരണ ഇത്തരം മോഷണങ്ങൾ നടന്ന വീടുകളിൽ ചെന്നാൽ പുതുതായി വാങ്ങിയ AC യോ, ബൈക്കോ അങ്ങനെ എന്തെങ്കിലും നമുക്ക് കാണാൻ സാധിക്കും. മോഷ്ടിച്ച ആൾ, മോഷണമുതൽ വേഗം വിറ്റ്; ആ പൈസ കൊണ്ട് ഇങ്ങനെ എന്തെങ്കിലും വാങ്ങിക്കും. എന്നാൽ ഈ കേസിൽ അത്തരം ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല" സെൽവരാജ് പറഞ്ഞു.

വിജയ് യേശുദാസിനെയും ഭാര്യ ദര്‍ശനയെയും പോലീസ് വിളിപ്പിക്കുമെന്നാണ് പുതിയ വിവരം. വീട്ടുജോലിക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 11 പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ദര്‍ശനയുടെ ഡ്രൈവര്‍മാരെയും ചോദ്യം ചെയ്തു. പരാതി നല്‍കുന്ന വേളയില്‍ വിജയ് യേശുദാസ് യുഎഇയിലായിരുന്നു. ലോക്കറിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. ദര്‍ശനയ്ക്കും വിജയ് യേശുദാസിനും മാത്രമാണ് ഇതിന്റെ കോഡ് അറിയുക.

 

വീട്ടുജോലിക്കാരെയും ഡ്രൈവര്‍മാരെയും ചോദ്യം ചെയ്തതില്‍ നിന്ന് തുമ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് ദമ്പതികളെ ചോദ്യം ചെയ്യാന്‍ പോലീസ് ആലോചിക്കുന്നത്. സംഭവത്തില്‍ ചില ദുരൂഹതകളുണ്ടെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. മോഷണം നടന്നു എന്ന് സംശയിക്കുന്ന ദിവസത്തിന് ശേഷം ഏറെ നാള്‍ കഴിഞ്ഞാണ് പരാതി ലഭിച്ചത്. ലോക്കറിന്റെ കോഡ് ദമ്പതികള്‍ക്ക് മാത്രമേ അറിയൂ എന്നതാണ് മറ്റൊരു കാര്യം.

മോഷണ ശ്രമത്തിന്റെ യാതൊരു അടയാളങ്ങളിലാത്തതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ഡിസംബര്‍ രണ്ടിനാണ് അവസാനം സ്വര്‍ണം പരിശോധിച്ചതെന്ന് പരാതിയില്‍ ദര്‍ശന പറയുന്നു. പിന്നീട് ഫെബ്രുവരിയില്‍ പരിശോധിച്ച വേളയിലാണ് ആഭരണം നഷ്ടമായി എന്നറിഞ്ഞതത്രെ. വീട്ടുജോലിക്കാരെ സംശയമുണ്ട് എന്ന കാര്യവും പരാതിയില്‍ സൂചിപ്പിച്ചിരുന്നു. വിജയ് യേശുദാസിന്റെ വീട്ടിലെയും സമീപ സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു.

വീട്ടുജോലിക്കാര്‍ സ്വര്‍ണം മോഷ്ടിച്ചില്ല എന്ന നിഗമനത്തില്‍ പോലീസ് എത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് യേശുദാസിന്റെയും ഭാര്യയുടെയും വിശദമായ മൊഴിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിജയ് യേശുദാസ് വിദേശത്തായതിനാല്‍ ഇവരെ ബന്ധപ്പെടാന്‍ പോലീസിന് സാധിച്ചിട്ടില്ല. വിഷയത്തിൽ വിജയ് യേശുദാസിന്റെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്താനുണ്ടെന്നും ഇവർ ഇതുവരെ ഹാജരായിട്ടില്ലെന്നും കേസ് അന്വേഷിക്കുന്ന അഭിരാമപുരം പൊലീസ് പറഞ്ഞു. അറുപത് പവൻ സ്വർണ, വജ്രാഭരണങ്ങൾ നഷ്‌ടപ്പെട്ടെന്ന് കാണിച്ചായിരുന്നു പരാതി നൽകിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (53 minutes ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (55 minutes ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (59 minutes ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (1 hour ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (1 hour ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (1 hour ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (1 hour ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (1 hour ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (1 hour ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (1 hour ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (2 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (2 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (2 hours ago)

പ്രതീക്ഷയേകി ഇസ്രോ  (2 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (2 hours ago)

Malayali Vartha Recommends