മാതാപിതാക്കൾ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കുമെന്നും അംഗീകരിക്കുമെന്നും പ്രതീക്ഷിക്കാനാവില്ല; തന്റെ വിവാഹ ബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് വിജയ് യേശുദാസ്...

യേശുദാസിനോട് എങ്ങനെയാണോ മലയാളികൾക്കുള്ള ഇഷ്ടം അതേ ഇഷ്ടമാണ് അദ്ദേഹത്തിന്റെ കുടുംബത്തോടും. അദ്ദേഹത്തിന്റെ മൂന്നുമക്കളിൽ വിജയ് യേശുദാസിനെ മാത്രമാണ് പ്രേക്ഷകർക്ക് സുപരിചിതം. ഗായകനായും നടനായും ഒരേ സമയം തിളങ്ങുകയാണ് വിജയ് യേശുദാസ്. വിജയ് യേശുദാസ് വേർപിരിഞ്ഞു എന്ന തരത്തിൽ അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് വിജയും ദര്ശനയും ഒന്നായതും. ഇപ്പോൾ ഭാര്യയുമായി വേർപിരിഞ്ഞാണ് താരം താമസിക്കുന്നത്. എന്താണ് വിജയ് യേശുദാസിനും ഭാര്യയ്ക്കുമിടയിലെ പ്രശ്നം എന്നതിനെക്കുറിച്ച് താരം ഇതുവരെ എവിടെയും പറഞ്ഞിരുന്നില്ല. ഇപ്പോൾ വിവാഹ ജീവിതത്തിലെ വിള്ളലിനെക്കുറിച്ച് തുറന്നു പറയുകയാണ് താരം. ഒരു അഭിമുഖത്തിനിടെയാണ് തന്റെ വിവാഹ ബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്.
എല്ലാ തീരുമാനത്തിലും മക്കൾ തന്നെയും ദർശനയേയും പിന്തുണയ്ക്കാറുണ്ടെന്ന് വിജയ് പറയുന്നു. തങ്ങൾക്ക് കുഴപ്പമില്ലെങ്കിലും മാതാപിതാക്കളെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ കുറച്ച് സമയം ആവശ്യമാണെന്നാണ് താരം പറയുന്നത്. തന്റെയും ദർശനയുടെയും ഭാഗത്ത് നിന്ന് നോക്കുമ്പോൾ മികച്ച സാഹചര്യത്തിലൂടെ തന്നെയാണ് തങ്ങൾ കടന്നുപോകുന്നതെന്നും വിജയ് പറയുന്നു.
'എന്റെയും ദർശനയുടെയും ഭാഗത്ത് നിന്ന് നോക്കുമ്പോൾ മികച്ച സാഹചര്യത്തിലൂടെ തന്നെയാണ് കടന്നുപോകുന്നത്. പക്ഷേ, മാതാപിതാക്കൾ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കുമെന്നും അംഗീകരിക്കുമെന്നും പ്രതീക്ഷിക്കാനാവില്ല. അതിന് കുറച്ച് സമയം ആവശ്യമാണ്. അവർക്കെല്ലാവർക്കും ഇത് വേദനജനകമായ സാഹചര്യമാണ്. ലൈംലൈറ്റിൽ നിൽക്കുമ്പോൾ ഇത്തരം കാര്യങ്ങൾ മൂടി വെയ്ക്കാൻ ഒരുപരിധി വരെ പറ്റില്ല. ഇനിയും മാതാപിതാക്കളെ വേദനിപ്പിക്കേണ്ട എന്നത് എന്റെ തീരുമാനമാണ്. മക്കൾക്ക് ഞങ്ങളുടെ സാഹചര്യം കുറേക്കൂടി മനസ്സിലാക്കാനുള്ള പ്രായമായി, അദ്ദേഹം പറഞ്ഞു.
മകൾക്ക് വളരെ പക്വതയുണ്ടെന്നും അവൾ എല്ലാ കാര്യങ്ങളും മനസ്സിലാക്കുകയും തന്നെയും ദർശനെയേയും പിന്തുണയ്ക്കുകയും ചെയ്യുമെന്നും വിജയ് പറയുന്നു. മകൾക്ക് ഇപ്പോൾ 15 വയസ്സും മകന് 9 വയസ്സുമാണെന്നും അവൻ ചെറിയ രീതിയിൽ ഓരോന്ന് ചോദിച്ച് തുടങ്ങിയിരിക്കുന്നുവെന്നും സാഹചര്യം മനസ്സിലായി വരുന്നതേയുള്ളൂവെന്നും വിജയ് പറയുന്നു.
എന്റെ ഭാഗത്താണ് തെറ്റുകൾ സംഭവിച്ചത്. അതുകൊണ്ടാണ് ഇങ്ങനെയെന്ന് അവനോട് പറയുന്നതും എളുപ്പമല്ല. നമ്മളാണ് തെറ്റുകാർ എന്ന് പറഞ്ഞുനടക്കേണ്ട എന്ന് പറയുന്നവരുമുണ്ടാകും. പക്ഷേ ആ ഉത്തരവാദിത്തം എടുത്തില്ലെങ്കിൽ അതിലൊരു അർത്ഥവുമില്ല. റിലേഷൻഷിപ്പിൽ പ്രതീക്ഷകളാണ് പലപ്പോഴും പ്രശ്നമാകുന്നത്. ജീവിതത്തിൽ എനിക്ക് മക്കളെ ഉപദേശിക്കാൻ താത്പര്യമില്ല, വിജയ് പറയുന്നു.
വിജയ് യേശുദാസും ദർശനയും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. അഞ്ച് വർഷത്തെ പ്രണയത്തിന് ഒടുവിൽ ആണ് 2007 ൽ വിവാഹം നടന്നത്. രണ്ട് മക്കളാണ്. വിജയ യേശുദാസിനും ഭാര്യയ്ക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിൽ കുറേകാലമായി വാർത്തകൾ ഉണ്ടായിരുന്നു. ഇരുവരും ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല.
അതിനിടെ താൻ പാട്ടു പാടാൻ തുടങ്ങിയ സമയത്ത് സീനിൽ ഇല്ലാതിരുന്ന ആളായിരുന്നു ശ്വേത മോഹനെന്നും പെട്ടന്ന് കോലകുഴൽ വിളി കേട്ടോ എന്ന പാട്ടിലൂടെ വന്ന് വലിയ സ്റ്റാർ ആയി അവർ മാറിയെന്നും വിജയ് യേശുദാസ് പറയുന്നു.
ശ്വേത എടുത്ത ഹാർഡ് വർക്കെല്ലാം വേറെ ലെവൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിതാവ് യേശുദാസിന്റെ മകൾ ശ്വേത മോഹൻ ആണെന്നും താൻ സുജാതയുടെ മകനാണെന്നും തമാശക്ക് പറയുമായിരുന്നെനും വിജയ് കൂട്ടിച്ചേർത്തു. ഓരോ ഷോയ്ക്കും ശ്വേത റിഹേഴ്സലിന് പോകുമെന്നും എന്നാൽ തനിക്ക് പാട്ടിന്റെ സ്ട്രെക്ച്ചര്‍ മാത്രം അറിഞ്ഞ് സ്റ്റേജിൽ കേറി പാടുന്നതാണ് താത്പര്യമെന്നും വിജയ് യേശുദാസ് പറയുന്നു.
https://www.facebook.com/Malayalivartha