മുഫാസ എന്ന ഹോളിവുഡ് ചിത്രത്തിന് ഇന്ത്യയില്‍ ആദ്യദിന കളക്ഷന്‍ പത്തു കോടി

മുഫാസ എന്ന ഹോളിവുഡ് ചിത്രത്തിന് ഇന്ത്യയില്‍ ആദ്യദിന കളക്ഷന്‍ പത്തു കോടി. മൊഴിമാറ്റ പതിപ്പുകളിലാണ് കൂടുതല്‍ കളക്ഷന്‍. ഹിന്ദി പതിപ്പില്‍ മുഫാസയ്ക്ക് ശബ്ദം നല്‍കിയത് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ ആണ്.സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു ആണ് തെലുങ്കില്‍ മുഫാസയാകുന്നത്. ഈ രണ്ട് പതിപ്പുകള്‍ക്കാണ് ആരാധകര്‍ക്കിടയില്‍ വന്‍ വരവേല്‍പ്പ് ലഭ്യമായി.
തമിഴ് പതിപ്പ് ഒരുകോടിയാണ് നേടിയത്. നാലുകോടിയാണ് ഇംഗ്‌ളീഷ് പതിപ്പിന്റെ കളക്ഷന്‍. 2019 ല്‍ പുറത്തിറങ്ങിയ ലയണ്‍ കിംഗ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായി എത്തിയ സിനിമയാണ് മുഫാസ.
ബാരി ജങ്കിന്‍സ് സംവിധാനം ചെയ്യുന്ന മുഫാസ : ദ ലയണ്‍ കിംഗ് ആദ്യ വാരാന്ത്യത്തില്‍ ആഗോള തലത്തില്‍ 180 മില്യണ്‍ ഡോളര്‍ നേടുമെന്നാണ് പ്രതീക്ഷയുള്ളത്.
https://www.facebook.com/Malayalivartha