സൂപ്പര്‍ താരത്തെ പറ്റിച്ച് ദമ്പതികള്‍ 50 ലക്ഷം തട്ടിയെടുത്തു

ബോളിവുഡ് താരം അക്ഷയ് ഖന്നയെ പറ്റിച്ച് ദമ്പതികള്‍ 50 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. അന്ധേരിയിലുള്ള ദമ്പതികളാണ് താരത്തെ പറ്റിച്ചത്.
2010 ല്‍ ഒരു പാര്‍ട്ടിയില്‍ വച്ചാണ് അക്ഷയ് ഖന്ന ദമ്പതികളുമായി പരിചയത്തിലായത്. ആ പരിചയം വളര്‍ന്നതോടെ ദമ്പതികള്‍ തങ്ങളുടെ ബിസിനസ് അക്ഷയ് ഖന്നയ്‌ക്ക് മനസിലാക്കിക്കൊടുത്തു. അതില്‍ ആകൃഷ്‌ടനായ അക്ഷയ് ഖന്നയോട് തങ്ങളുടെ 'ഇന്‍ടെക് ഇമേജസ്' എന്ന സ്‌ഥാപനത്തില്‍ 50 ലക്ഷം രൂപ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടു. 45 ദിവസത്തിനുളളില്‍ നിക്ഷേപത്തുക ഇരട്ടിയാവുമെന്നായിരുന്നു വാഗ്‌ദാനം.
എന്നാല്‍ 45 ദിവസം കഴിഞ്ഞ് ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ പണം വീണ്ടും നിക്ഷേപിച്ചുവെന്നും ഒരു കാലാവധി കൂടി കഴിഞ്ഞാല്‍ ഒന്നരക്കോടി രൂപ ലഭിക്കുമെന്നുമായിരുന്നു മറുപടി. എന്നാല്‍, കാലാവധികളെല്ലാം കഴിഞ്ഞ് വിളിച്ചപ്പോഴും വീണ്ടും ഒഴിവുകഴിവുകള്‍ പറഞ്ഞ് തടിതപ്പാനായിരുന്നു ശ്രമം.
തുടര്‍ന്ന് അക്ഷയ് ഖന്ന പോലീസില്‍ പരാതി നല്‍കി. അക്ഷയ് ഖന്ന നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ മുംബൈ പോലീസ് അന്വേഷണമാരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha