യെ ദില്‍ഹെ മുഷ്‌കിലിന്റെ' പ്രൊമോഷന് പങ്കെടുക്കില്ലെന്ന് ഐശ്വര്യ

യെ ദില്‍ഹെ മുഷ്‌കില്‍ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന് പങ്കെടുക്കില്ലെന്ന് ഐശ്വര്യ റായി.മകള്‍ ആരാധ്യയുടെ കൂടെ സമയം ചിലവഴിക്കുന്നതിനു വേണ്ടിയാണ് ചിത്രത്തിന്റെ പ്രമോഷനില്ലെന്ന് ഐശ്വര്യ അറിയിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിന് മുമ്പേ ഇക്കാര്യം സംവിധായകന്‍ കരണിനോട് പറഞ്ഞിരുന്നതായും ,ഈ നിബന്ധനവച്ചാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതെന്നും ഐശ്വര്യ വ്യക്തമാക്കി.
ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ഐശ്വര്യയുടെ പേരില്‍ വിവാദങ്ങള്‍ വന്നിരുന്നു. ഐശ്വര്യറായും രണ്‍ബീര്‍ കപൂറും ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ ഇത് നീക്കം ചെയ്യണമെന്ന് സംവിധായകനോട് അമിതാഭ് ബച്ചന്‍ പറഞ്ഞതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha