വീണ്ടും കങ്കണ-ഹൃതിക് 'അഗ്ലി വാര്‍'

ബോളിവുഡിനു തന്നെ നാണക്കേടായ കങ്കണ-ഹൃത്വിക് 'അഗ്ലി വാര്‍'-ന് അവസാനമാകുന്നില്ല. കുറച്ചു നാളത്തെ താല്‍കാലിക വെടിനിര്‍ത്തലിനു പിന്നാലെ വീണ്ടും വെടിപൊട്ടിച്ച് കങ്കണ. ഇത്തവണ ബോളിവുഡില്‍ ചൂടന്‍ ചര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത് കങ്കണ, ഹൃത്വികിനെ പരസ്യമായി അപമാനിച്ചതാണ്.
നേരത്തെ താനും ഹൃത്വിക്കും തമ്മില്‍ പ്രണയമാണെന്ന് വെളിപ്പെടുത്തി കങ്കണ തന്നെയാണ് വിവാദത്തിന് തിരികൊളുത്തിയത്. തുടര്‍ന്നാണ് ഹൃത്വിക്കിന്റെ കുടുംബവും കങ്കണയുടെ സഹോദരിയുംഇടപെടുകയും സംഭവം വഷളാവുകയും ചെയ്തത്. ഒപ്പം ഹൃത്വിക്കിന്റെ പിതാവ് ഇതിനെതിരെ രംഗത്ത് വന്നതോടെ കങ്കണയും അടങ്ങി ഇരുന്നില്ല, ഹൃത്വിക്കിന്റെ പിതാവിന് ഉശിരന്‍ മറുപടിയാണ് കങ്കണ നല്‍കിയത്.
ഇതിനിടെ പ്രശ്‌നത്തിന് അല്‍പം അയവ് വന്നിരിക്കേ കങ്കണ ഹൃത്വികിനെതിരെ അടുത്ത പരാമര്‍ശം നടത്തിയിരിക്കുകയാണ്. നേഹ ധൂപിയ അവതരിപ്പിക്കുന്ന 'നോ ഫില്‍റ്റര്‍ നേഹ' എന്ന പരിപാടിക്കിടെയാണ് കങ്കണ, ഹൃത്വികിനെതിരെ പരിഹാസ ശരമെയ്തത്. പ്രശസ്തരായ മാതാപിതാക്കള്‍ ഉണ്ടായി എന്നുള്ള ഭാഗ്യം ഇല്ലെങ്കില്‍ നിങ്ങള്‍ എവിടെയും എത്തില്ലായിരുന്നുവെന്നു ആരോടെങ്കിലും പറയാന്‍ തോന്നിയിട്ടുണ്ടോ? എന്ന ചോദ്യത്തിന് കങ്കണയുടെ മറുപടി 'അങ്ങനെ ഒരാളോട് പറയാന്‍ തോന്നിയിട്ടുണ്ട് അത് മറ്റാരുമല്ല ഹൃത്വിക് ആണ്' എന്നായിരുന്നു.
https://www.facebook.com/Malayalivartha