39 വര്‍ഷത്തിന് ശേഷം ഹേമമാലിനിയും രമേഷ് സിപ്പിയും വീണ്ടും ഒന്നിക്കുന്നു

ഷോലെയ്ക്ക് ശേഷം രമേഷ് സിപ്പിയും ഹേമമാലിനിയും വീണ്ടും ഒന്നിക്കുന്നു. ഷോലെയിലെ ബസന്തി എന്ന കഥാപാത്രം ഹേമമാലിനിയുടെ കരിയര്‍ തന്നെ മാറ്റി മറിച്ചതാണ്. ഷിംല മിര്‍ച്ചി എന്നാണ് ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേരാണ്. രാജ്കുമാര്‍ റാവുവാണ് നായകന്‍. ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും. ഷിംലയുടെ പശ്ചാത്തലത്തില്‍ മനോഹരമായ ഒരു പ്രണയകഥയാണ് ഷിംല മിര്‍ച്ചി പറയുന്നത്. എല്ലാ കാലത്തും ബ്‌ളോക്ക് ബ്‌ളോസ്റ്റര്‍ ചിത്രങ്ങളാണ് രമേഷ് സിപ്പി ഒരുക്കിയിട്ടുള്ളത്. അതിനാല്‍ പുതിയ സിനിമയ്ക്കായി ബോളിവുഡ് കാത്തിരിക്കുകയാണ്.
അന്താസ് തിയറ്ററുകളില്‍ തിരയിളക്കം സൃഷ്ടിച്ച പ്രണയ ചിത്രമായിരുന്നു. സീതാ ഔര്‍ ഗീത ലക്ഷങ്ങള്‍ വാരിയ കോമഡി പടമായിരുന്നു. ഷോലെ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ക്ലാസിക്ക് ചിത്രവും. ഷാന്‍ മികച്ച ആക്ഷന്‍ പടമായിരുന്നു. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ഷാന്‍ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാണ്. സാഗര്‍ തട്ട് പൊളിപ്പന്‍ പ്രണയകഥയായിരുന്നു. ഈ ചിത്രങ്ങളെല്ലാം രാജ്യത്തെല്ലായിടത്തും പ്രേക്ഷകരെ സന്തോഷിപ്പിച്ചവയാണ്. പ്രായാധിക്യം കാരണം സിപ്പി വിശ്രമത്തിലായിരുന്നു.
ആറ് മാസം മുമ്പ് ഷോലെ ത്രീഡിയില്‍ ഇറക്കിയിരുന്നു. അതും വിജയമായിരുന്നു. പ്രേക്ഷകരുടെ മനസ്സറിഞ്ഞ് സിനിമ സംവിധാനം ചെയ്ത അപൂര്‍വം സംവിധായകരില്‍ ഒരാളാണ് രമേഷ് സിപ്പി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha