ഈ ട്രെയ്‌ലർ കണ്ടവർക്ക് ഇനി സിനിമ കാണേണ്ട !; ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യാന്‍ ശ്രമിച്ച സോണി പിക്ചേഴ്സിന് കിട്ടിയത് എട്ടിന്റെ പണി

ഒരു ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യാന്‍ ശ്രമിച്ച സോണി പിക്ചേഴ്സിന് പിണഞ്ഞത് വമ്പൻ അബദ്ധമാണ്. സംഭവം എന്താണെന്നല്ലേ ?.....ട്രെയിലറിന് പകരം സോണി സിനിമ മുഴുവനായി അപ്ലോഡ് ചെയ്യുകയായിരുന്നു.
ജൂലായ് 3 നായിരുന്നു ഈ രസകരമായ സംഭവം അരങ്ങേറിയത്. 'ഖാലി ദ കില്ലര്‍' എന്ന സിനിമ പൂർണമായും അപ്ലോഡ് ചെയ്ത ശേഷവും സോണി അബദ്ധം തിരിച്ചറിഞ്ഞിരുന്നില്ല. ഏകദേശം എട്ട് മണിക്കൂറോളം സിനിമ യൂട്യൂബ് ചാനലില്‍ തന്നെ കിടന്നു. തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ സോണിയുടെ അബദ്ധത്തിന് വന്‍ പ്രചാരണം ലഭിച്ച ശേഷമാണ് കമ്പനിക്ക് തെറ്റ് ബോധ്യമായത്.
ഇൗ നേരം കൊണ്ട് ഏകദേശം 11,000 ത്തോളം പേര്‍ ചിത്രം കണ്ടുകഴിഞ്ഞിരുന്നു. സംഭവം ബോധ്യമായ ഉടനെ അവര്‍ സിനിമ യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചു. റിച്ചാര്‍ഡ് കാബ്രല്‍ പ്രധാന വേഷത്തിലെത്തുന്ന, ജോണ്‍ മാത്യൂ സംവിധാനം ചെയ്ത ചിത്രം ലോകമെമ്പാടുമായി റിലീസ് ചെയ്യാനിരിക്കവെയായിരുന്നു ഇത്തരത്തിലൊരു സംഭവം.
https://www.facebook.com/Malayalivartha