അതാണ് സ്‌റ്റൈല്‍ മന്നന്‍; ഡബ്ബിംഗിന് ഒരു പകല്‍

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ഒരു ദിവസം കൊണ്ട് ലിംഗയുടെ ഡബ്ബിംഗ് തീര്‍ത്തു. ദീപാവലി ആഘോഷ വേളയിലായിരുന്നു താരത്തിന്റെ ഈ അത്ഭുത പ്രകടനം. സംവിധായകന്‍ കെ.എസ് രവികുമാര്‍ അത്ഭുതപ്പെട്ടു പോയി. രാവിലെ ഡബ്ബിംഗ് തിയറ്ററിലെത്തിയ അദ്ദേഹം വൈകുന്നേരത്തോടെ എല്ലാ സീനും ഒകെ ആക്കി. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ചുരുങ്ങിയ ഡബ്ബിംഗ് സമയമാണിത്. പാട്ട് സീനുകള്‍ മാത്രമാണ് ഇനി ചിത്രീകരിക്കാനുള്ളത്. സൊനാക്ഷിയും രജനികാന്തും ഒത്തുള്ള ഒരുപാട്ട് ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ കഴിഞ്ഞ ദിവസം ചിത്രീകരിച്ചു.
രജനിയുടെ ഇന്‍ട്രോഡക്ഷന്‍ സീന്‍ ഫ്രാന്‍സിലായിരിക്കും ചിത്രീകരിക്കുക. മറ്റ് പാട്ടുകള്‍ ഇറ്റലിയിലും ഹോങ്കോങ്ങിലും ആയിരിക്കും. എസ്.പി ബാലസുബ്രഹ്മണ്യം പാടിയ പാട്ടിന് ബൃന്ദയാണ് കൊറിയോഗ്രാഫി ചെയ്യുന്നത്. അതേസമയം ഓഡിയോ ലോഞ്ചിന്റെ ഡേറ്റ് അധികൃതര്‍ തീരുമാനിച്ചില്ല. ഐയെ വെല്ലുന്ന തരത്തിലുള്ള ലോഞ്ച് ആയിരിക്കും. അത് താമസിക്കാതെ ഉണ്ടാകും. ഹോളിവുഡില്‍ നിന്ന് ആരെയെങ്കിലും കൊണ്ടുവരാനും ഉദ്ദേശിക്കുന്നുണ്ട്. ലോകമെമ്പാടും രജനി ഫാന്‍സ് ഉള്ളതിനാല്‍ വിദേശത്ത് പ്രത്യേക പ്രമോഷന്‍ പരിപാടികള്‍ ഉണ്ടായിരിക്കും.
രജനിയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രം റിലീസ് ചെയ്യിക്കാനാണ് ആലോചിക്കുന്നത്. എന്നാല്‍ രജനി ചിത്രത്തിന്റെ റിലീസ് ഭയന്ന് മറ്റ് പല ചിത്രങ്ങളുടെയും റിലീസിംഗ് ഡേറ്റ് തീരുമാനിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha