സിനിമാ രംഗത്തെ നിരവധി താരങ്ങളുടെ സാന്നിധ്യത്തിൽ ഹരിശ്രീ അശോകന്റെ മകനും യുവതാരവുമായ അര്‍ജുന്‍ അശോകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

ഹരിശ്രീ അശോകന്റെ മകനും യുവതാരവുമായ അര്‍ജുന്‍ അശോകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയായ എറണാകുളം സ്വദേശിനി നികിതയാണ് വധു. ഞായറാഴ്ച രാവിലെ എറണാകുളത്ത് വെച്ചു നടന്ന ചടങ്ങില്‍ സിനിമാ രംഗത്തെ നിരവധി താരങ്ങള്‍ പങ്കെടുത്തു.
വിവാഹനിശ്ചയത്തിന്റെ ഫോട്ടോസ് വൈറലാകുകയാണ്. ഡിസംബര്‍ രണ്ടിന് എറണാകുളത്ത് വച്ചാണ് വിവാഹം. മലയാളത്തില്‍ തന്റേതായ കൈയൊപ്പ് പതിച്ച നടനാണ് ഹരിശ്രീ അശോകന്‍. മകന്‍ അര്‍ജുന്‍ അടുത്തിടെയാണ് മലയാള ചിത്രത്തിലേക്ക് കാലെടുത്തുവെച്ചത്.
വളരെ കുറച്ചു നാളുകള്‍ കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സില്‍ അര്‍ജുന്‍ ഇടംപിടിച്ചു. ചുരുക്കം സിനിമകള്‍ കൊണ്ട് മലയാളത്തില്‍ ഇടം നേടാന്‍ അര്‍ജുന് സാധിച്ചു. പറവ, ബിടെക്, വരത്തന്‍, മന്ദാരം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഏറെ പ്രശംസ നേടി.ബിടെക് എന്ന ചിത്രത്തില്‍ നിഷ്‌കളങ്കനായ കഥാപാത്രത്തെ അവതരിപ്പിച്ചതോടെ അര്‍ജുന്‍ ശ്രദ്ധിക്കപ്പെട്ടു. അമല്‍നീരദ് ചിത്രമായ വരത്തനില്‍ ശ്രദ്ധേയമായ വില്ലന്‍ കഥാപാത്രത്തെ അര്‍ജുന്‍ അവതരിപ്പിച്ചിരുന്നു. വളരെ മികച്ച പ്രതികരണമാണ് കഥാപാത്രത്തിന് ലഭിച്ചത്. ആസിഫ് അലി നായകനായ മന്ദാരത്തില്‍ ആസിഫലിയുടെ സുഹൃത്തിന്റെ വേഷത്തിലും അര്‍ജുന്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha