മയക്കുമരുന്ന് കേസ്; മമതാ കുല്‍ക്കര്‍ണിയെ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്

മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ ബോളിവുഡ് നടി മമതാ കുല്‍ക്കര്‍ണിയെ കെനിയയില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ലഹരിവരുദ്ധ ഏജന്‍സിയുടെയും മൊംബാസ പോലീസിന്റെയും സംയുക്ത നീക്കത്തിലാണ് മമതയെയും ഭര്‍ത്താവ് വിജയ് വിക്കി ഗോസ്വാമിയെയും കെനിയന്‍ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
1997ല്‍ മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായ വിക്കിയെ ദുബായ് പോലീസ് 25 ര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ നല്ലനടപ്പിനെത്തുടര്‍ന്ന് വിക്കിയുടെ ജയില്‍ശിക്ഷ ദുബായ് പോലീസ് 15 വര്‍ഷമായി കുറയ്ക്കുകയും ഇയാള്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ ജയില്‍മോചിതനാവുകയും ചെയ്തു. ഇതിനുശേഷം ഇരുവരും കെനിയയിലേക്ക് താമസം മാറ്റുകയായിരുന്നു. തൊണ്ണൂറുകളില്‍ ബോളിവുഡിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന മമത ചന്ദാമാമ എന്ന മലായാള ചിത്രത്തില്‍ ഗാനരംഗത്തിലും അഭിനയിച്ചിട്ടുണ്ട്.
2001ല്‍ ദേവ് ആനന്ദിന്റെ സെന്‍സര്‍ എന്ന ചിത്രത്തിലാണ് മമത അവസാനമായി അഭിനയിച്ചത്. തൊണ്ണൂറുകളുടെ അവസാനം സിനമയില്‍ നിന്ന് ഔട്ടായ മമത പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയും ദുബായില്‍ സ്ഥിര താമസമാക്കുകയുമായിരുന്നു. ദുബായിലായിരുന്നപ്പോള്‍ വിക്കിയെ ജയിലിലെത്തി മമത സന്ദര്‍ശിക്കാറുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha