ലൈംഗിക അധിക്ഷേപ പരാമർശത്തിൽ കുടുങ്ങി നടി അനുഷ്ക... ആമസോൺ പ്രൈമിൽ സ്ക്രീൻ ചെയ്ത അനുഷ്ക ശർമ്മയുടെ പാതാൾ ലോക് എന്ന വെബ് ടെലിവിഷൻ സീരീസിൽ ഗൂർഖകൾക്ക് എതിരായി നടത്തിയ പരാമർശമാണ് വിവാദമായത്

ബോളിവുഡ് നടി അനുഷ്ക ശർമ്മക്കെതിരെ ഗൂർഖ അസോസിയേഷൻ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി . ആമസോൺ പ്രൈമിൽ സ്ക്രീൻ ചെയ്ത അനുഷ്ക ശർമ്മയുടെ പാതാൾ ലോക് എന്ന വെബ് ടെലിവിഷൻ സീരീസിൽ ഗൂർഖകൾക്ക് എതിരായി നടത്തിയ പരാമർശമാണ് വിവാദമായത്
‘ഓൾ അരുണാചൽ പ്രദേശ് ഗൂർഖ യൂത്ത് അസോസിയേഷൻ’ ആണ് പരാതി നൽകിയത്.
ഗൂർഖകൾക്കെതിരെ ടെലിവിഷൻ സീരിസിൽ ലൈംഗിക അധിക്ഷേപം നടത്തിയെന്ന് പരാതിക്കാർ ആരോപിക്കുന്നു. ഈ ആഴ്ച്ച ഭാരതീയ ഗൂർഖ യുവ പരിസംഘും സംഘടനയുടെ തന്നെ യൂത്ത് വിങ്ങും സീരീസിലെ ഒരു രംഗം എടുത്തുമാറ്റണമെന്നും സബ്ടൈറ്റിൽ ഉൾപ്പെടെ നീക്കണമെന്നും ആവശ്യപ്പെട്ട് ഓൺലൈൻ ക്യാമ്പയിൻ നടത്തിയിരുന്നു.
സീരീസിലെ ഒരു വനിതാ കഥാപാത്രത്തിനെതിരെ വംശീയ പരാമർശം നടത്തുന്നുണ്ടെന്നും അവർ മേഘാലയയിലെ ഖാസി വിഭാഗത്തിൽപ്പെടുന്നവരാണെന്നും പരാതിക്കാർ പറയുന്നു.
ഇത്തരം രംഗങ്ങളും സംഭാഷണങ്ങളും വംശീയത സ്വാഭാവികമാക്കി തീർക്കും. ഇതിനു പുറമെ ഒരു പ്രത്യേക വിഭാഗത്തെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നതിനും ഇത് സഹായിക്കുമെന്ന് ഭാരതീയ ഗൂർഖ യുവ പരിസംഘിന്റെ പ്രസിഡന്റ് നന്ദ കിരാട്ടി ദേവൻ പറഞ്ഞു. അനുഷ്ക ശർമ്മയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇവർ പറയുന്നു.
2008-ൽ പുറത്തിറങ്ങിയ റബ് നെ ബനാ ദെ ജോഡി എന്ന സിനിമയിലെ നായികാ കഥാപാത്രമായിട്ടാണ് അനുഷ്ക ചലച്ചിത്രരംഗത്തെത്തിയത്
https://www.facebook.com/Malayalivartha