'സിനിമാ ജീവിതം പ്രശസ്തിയും ബഹുമാനവും സമ്പത്തും നല്‍കി. എന്നാല്‍ ധനവും പ്രശസ്തിയും മാത്രമല്ല ലക്ഷ്യമെന്ന് ഇപ്പോള്‍ മനസ്സിലാക്കി..' ആത്മീയപാതയിലേക്ക് ബോളിവുഡ് നടി സനാ ഖാൻ

ആത്മീയപാതയിൽ വീണ്ടും ഒരു നടി കൂടി. ദംഗല്‍ താരം സെയ്്‌റാ വാസീമിന് പിന്നാലെ മറ്റൊരാള്‍ കൂടി സിനിമാ വിട്ട് ആത്മീയ പാതയിലേക്ക് തിരിക്കുകയാണ്. പ്രമുഖ ടെലിവിഷന്‍ താരവും ബോളിവുഡിലെ നടിയുമായി സനാഖാനാണ് സിനിമയോടും ഗ്ലാമറിനോടും വിടപറഞ്ഞ് മതവിശ്വാസത്തിലേക്ക് തിരിഞ്ഞിരിക്കുന്നതായി വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. താന്‍ വിനോദ വ്യവസായത്തിന്റെ പടിയിറങ്ങുകയാണെന്ന് താരം വ്യാഴാഴ്ചയാണ് അറിയിച്ചത്. ഷോ ബിസ് ജീവിതരീതിയോട് വിടപറയുകയാണെന്നു താരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കുറിക്കുകയുണ്ടായി.
ഇതിന്റെ പിന്നാലെ ഭാഗമായി ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും തന്റെ ഫോട്ടോകളും നൃത്ത വീഡിയോകളും താരം എടുത്തുമാറ്റുകയുണ്ടായി. സിനിമാ ജീവിതം പ്രശസ്തിയും ബഹുമാനവും സമ്പത്തും നല്‍കി എന്നും എന്നാല്‍ ധനവും പ്രശസ്തിയും മാത്രമല്ല ലക്ഷ്യമെന്ന് ഇപ്പോള്‍ മനസ്സിലാക്കിയെന്നും ഇനി സൃ്ഷ്ടാവിനെ പിന്തുടര്‍ന്ന് മനുഷ്യത്വത്തെ സേവിക്കാനാണ് ഉദ്ദേശമെന്നും താരം കുറിക്കുകയുണ്ടായി.
‘‘ഇപ്പോള്‍ ഞാന്‍ ജീവിതത്തിലെ ഒരു നിര്‍ണ്ണായക ഘട്ടത്തിലാണ് നില്‍ക്കുന്നത്. വര്‍ഷങ്ങളായി ഞാന്‍ വിനോദ വ്യവസായത്തിന്റെ ഭാഗമായിരുന്നു. അത് എനിക്ക് പ്രശസ്തിയും പണവും ആരാധകരുടെ സ്‌നേഹവും നലകി. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില കാരങ്ങള്‍ മനസ്സിലാക്കുകയായിരുന്നു. മനുഷ്യന്‍ ഈ ലോകത്തേക്ക് വരുന്നത് പണവും പ്രശസ്തിയും നേടാന്‍ മാത്രമാണോ? നിസ്സഹായരാവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും അവര്‍ക്ക് വേണ്ടി കൂടി ജീവിക്കുക എന്നതും അവരുടെ കര്‍ത്തവ്യത്തിന്റെ ഭാഗമല്ലേ? ഏതു നിമിഷവും ഒരാള്‍ മരണപ്പെടാം. ഭൂമിയില്‍ ഇല്ലാതാകുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? ഈ ചോദ്യങ്ങള്‍ കുറേ ദിവസമായി എന്നെ പിന്തുടരുകയായിരുന്നു. പ്രത്യേകിച്ചും മരണശേഷം എന്തു സംഭവിക്കും എന്നത്. ഈ ചോദ്യം ഞാന്‍ എന്റെ മതത്തോടും ചോദിച്ചു. മരണശേഷമുള്ള നല്ല ജീവിതത്തിന് വേണ്ടിയുള്ളതാണ് ഇഹലോക വാസമെന്ന് തിരിച്ചറിഞ്ഞു. അതിന് ഏറ്റവും നല്ല മാര്‍ഗ്ഗം സൃഷ്ടാവിനെ അറിയുകയും അവന്റെ കല്‍പ്പനകള്‍ പാലിക്കുകയും ചെയ്യുക എന്നതാണ്. പണവും പ്രശസ്തിയുമല്ല പ്രധാന കാര്യമെന്ന് തിരിച്ചറിഞ്ഞു.’’ എന്നാണ് താരം കുറിച്ചത്.
അതോടൊപ്പം തന്നെ പ്രമുഖ മോഡലും നര്‍ത്തകയിയുമെല്ലാമായ സനാഖാന്‍ സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ് 2013 ല്‍ പുറത്തു വന്ന മലയാളം സിനിമ ക്‌ളൈമാക്‌സിലെ നായികയായിരുന്നു. സല്‍മാന്‍ഖാന്‍ നായകനായ ജെയ് ഹോ ഉള്‍പ്പെടെയുള്ള ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ബിഗ്‌ബോസ്, ഝലക്ക് ദിഖ്‌ലാജാ 7, ഫീയര്‍ ഫാക്ടര്‍: ഖത്രോം കേ ഖിലാഡി തുടങ്ങിയ ടെലിവിഷന്‍ പരിപാടികലൂടെയാണ് ഇവർ കൂടുതല്‍ പ്രശസ്തയായത്. അഞ്ചു ഭാഷകളില്‍ 14 സിനിമകള്‍ ചെയ്തിട്ടുള്ള താരം 50 പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അതോടൊപ്പം 2012 ബിഗ്‌ബോസ് ടെലിവിഷന്‍ ഷോയിലെ ഫൈനലിസ്റ്റായിരുന്നു. തെലുങ്കിലും കന്നഡത്തിലും ഒട്ടേറെ സിനികമകള്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha