പ്രണയം അവസാനിപ്പിച്ചു രണ്ടു വഴിക്ക് പിരിഞ്ഞു ... രണ്ടു പതിറ്റാണ്ടിനു ശേഷം 'ബെന്നിഫർ' വീണ്ടും ഒന്നിക്കുന്നു... പച്ച രത്നം പതിച്ച മോതിരം അണിഞ്ഞുള്ള ജെന്നിഫർ ലോപ്പസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ..; ഇത് ജെന്നിഫർ ലോപ്പസിന്റെയും ബെൻ അഫ്‌ളെക്കിന്റെയും രണ്ടാം വിവാഹനിശ്ചയം

ഹോളിവുഡിലെ താരജോഡികളായിരുന്നു നടി ജെന്നിഫര്‍ ലോപ്പസും നടന്‍ ബെന്‍ അഫ്ളെക്കും. 2002 നവംബറിൽ വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും ജെന്നിഫര്‍ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്ന് രണ്ടു വഴിക്ക് പിരിഞ്ഞ അവർ ഇപ്പോൾ അവർ വീണ്ടും ഒന്നിയ്ക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് . ആദ്യ വിവാഹ നിശ്ചയത്തിന് ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇപ്പോൾ രണ്ടാം വിവാഹനിശ്ചയം നടത്തുന്നത്
പച്ച രത്നം പതിച്ച മോതിരം അണിഞ്ഞുള്ള ജെന്നിഫർ ലോപ്പസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 'ഗിഗ്ലി' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും ആദ്യമായി ഒന്നിക്കുന്നത്. 2004ന്റെ തുടക്കത്തിൽ വിവാഹനിശ്ചയം വേണ്ടെന്ന് വെച്ച് ജെന്നിഫർ ലോപ്പസ് ഗായകൻ മാർക്ക് ആന്റണിയെ വിവാഹം കഴിച്ചു. 2008ൽ ഈ ദമ്പതികൾക്ക് മാക്സ്, എമ്മ് എന്നീ ഇരട്ടക്കുട്ടികൾ ജനിച്ചു..
2005ൽ ബെന്‍ അഫ്ലെക്ക് നടി ജെന്നിഫർ ഗാർണറെ വിവാഹം കഴിച്ചു. 2017ൽ ഇരുവരും വിവാഹമോചിതരായി.
അഫ്‌ലെക്കിന് 15 വയസ്സുള്ള വയലറ്റ്, 12 വയസ്സുള്ള സെറാഫിന, 9 വയസ്സുള്ള സാമുവല്‍ എന്നിങ്ങിനെ മൂന്ന് മക്കളുണ്ട്. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും വീണ്ടും ഒന്നിക്കുന്നത്. ആരാധകരും മാധ്യമങ്ങളും 'ബെന്നിഫർ' എന്നാണ് ഇരുവരെയും വിളിക്കുന്നത്.
ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ മുന്‍ പ്രതിശ്രുത വരനുമായി വീണ്ടും ഒന്നിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യതിയാണെന്നാണ് ജെന്നിഫർ അടുത്തിടെ പറഞ്ഞത് ..
https://www.facebook.com/Malayalivartha