Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ദിലീപ് ഫാന്‍സ് അസോസിയേഷന്‍ എന്ന ബാനറിന് കീഴില്‍ എറണാകുളത്ത് നടത്തുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികളുമായി ദിലീപ് ഫാന്‍സ് അസോസിയേഷനും അതുമായി ബന്ധപ്പെട്ട ആര്‍ക്കും യാതൊരു ബന്ധവുമില്ല! നിലപാട് വ്യക്തമാക്കി ദിലീപ് ഫാന്‍സ്

22 APRIL 2022 03:47 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ നടിയും എട്ടാം പ്രതി ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ പുതിയ നോട്ടീസ് നല്‍കി വിളിപ്പിക്കാനുളള നീക്കവുമായി ക്രൈംബ്രാഞ്ച് എത്തുകയാണ്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവനെ ഇതുവരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. നേരത്തെ രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും കാവ്യയെ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ നോട്ടീസ് നല്‍കാന്‍ ആലോചിക്കുന്നത് എന്നാണ് വിവരം. അതേസമയം നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നേരിടുന്ന നടന്‍ ദിലീപിന് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നെന്ന വിവരം പുറത്തുവന്നിരുന്നു . മേയ് നാലിന് കൊച്ചിയില്‍ ദിലീപിനെ പിന്തുണച്ച് മാര്‍ച്ചും കോലം കത്തിക്കലും നടത്തുമെന്നാണ് സംഘടന അറിയിച്ചത്. എന്നാല്‍ ഈ പരിപാടിക്ക് പിന്നില്‍ ദിലീപ് ഫാന്‍സ് അസോസിയേഷനാണെന്ന ആരോപണം പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിലീപ് ഫാന്‍സ് അസോസിയേഷന്‍.

ദിലീപ് ഫാന്‍സ് അസോസിയേഷന്റെ വിശദീകരണക്കുറിപ്പ് ഇങ്ങനെയാണ്...


'മേയ് 4 ന്, എ കെ എം എ ( അങ്ങനെ ഒരു സംഘടന ഉണ്ടോ എന്ന് അറിയില്ല ) എന്ന സംഘടനയുടെ അംഗമായ അജിത്ത് കുമാര്‍ സി. എന്നയാള്‍ ദിലീപ് ഫാന്‍സ് അസോസിയേഷന്‍ എന്ന ബാനറിന് കീഴില്‍ എറണാകുളത്ത് നടത്തുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികളുമായി ദിലീപ് ഫാന്‍സ് അസോസിയേഷനും അതുമായി ബന്ധപ്പെട്ട ആര്‍ക്കും യാതൊരു ബന്ധവുമില്ല എന്ന് അറിയിക്കുന്നു. ഇത്തരം സമരപരിപാടികളില്‍ ദിലീപിന്റെ ആരാധകര്‍ക്കും അദ്ദേഹത്തിന്റെ പേരിലുള്ള സംഘടനകള്‍ക്കും വിശ്വാസമില്ല എന്ന് അറിയിക്കട്ടെ, ബഹുമാനപ്പെട്ട കോടതിയില്‍ ഇരിക്കുന്ന ഒരു കേസില്‍ ഇത്തരം ആഭാസത്തിന് മുതിരുന്നവരല്ല ഞങ്ങള്‍. ഞങ്ങള്‍ക്ക് കോടതികളില്‍ പൂര്‍ണ വിശ്വാസമുണ്ട്. നിലനില്‍പിനും ,വയറ്റിപ്പിഴപ്പിനും വേണ്ടി നടി ആക്രമണക്കേസിനെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്ന ചില ചാനല്‍ നപുംസകങ്ങളുടെ വാക്കുകള്‍ കേട്ട് ഇറങ്ങുന്നവരുടെ കപട ഫാന്‍സ് അസോസിയേഷന്‍ നമ്പരുകളില്‍ വീഴരുതെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.'

അതേസമയം, നടന്‍ ദിലീപിനെതിരെ നടക്കുന്ന വേട്ടയാടലുകള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന നേരത്തെ തിരുവനന്തപുരത്ത് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഒരുങ്ങിയിരുന്നു. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നു സെക്രട്ടറിയേറ്റിലേക്കായിരുന്നു മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. 'ജനപ്രിയന്‍ നടനായ ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക' എന്നാവശ്യപ്പെട്ടാണ് സംഘടന പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഒരുങ്ങിയത്. സിനിമാ സീരിയല്‍ സംവിധായകന്‍ ശാന്തിവിള ദിനേശ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയെങ്കിലും പൊലീസ് ഇടപെട്ട് പ്രതിഷേധ മാര്‍ച്ച് നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ദിലീപിനെ കേസില്‍ അന്യായമായി വേട്ടയാടുകയാണെന്നാണ് എ കെ എം എയുടെ വാദം. എ കെ എം എയുടെ സംസ്ഥാന പ്രസിഡന്റ് ആണ് അജിത്ത് കുമാര്‍. അന്നത്തെ മാര്‍ച്ചില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാമെന്ന് അജിത്ത് കുമാര്‍ അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (2 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (4 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (4 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (5 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (6 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (7 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (7 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (8 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (8 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (8 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (9 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (9 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (9 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends