അസഹിഷ്ണതാവാദത്തില്‍ വിശദീകരണവുമായി ഷാരുഖ് ഖാന്‍, എല്ലാം രാഷ്ട്രീയ അജണ്ടയെന്ന് സൂപ്പര്‍താരം

അസഹിഷ്ണതാ വിവാദത്തില്‍ വിശദീകരണവുമായി ബോളിവുഡ് താരം ഷാരുഖ് ഖാന്‍ രംഗത്ത്. ഇന്ത്യയില്‍ അസഹിഷ്ണുത ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ഷാരൂഖ് ഖാന്‍ ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അസഹിഷ്ണുതാ വാദത്തില്‍ ഷാരൂഖ് ഖാന്റെ അഭിപ്രായം എന്താണെന്ന് ചോദിച്ചപ്പോള്‍ എനിക്കൊന്നും പറയാനില്ലെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍, അവര്‍ വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ ചെറുപ്പക്കാര്‍ രാജ്യത്തെ മതനിരപേക്ഷവും പുരോഗമനപരവുമാക്കാന്‍ ശ്രദ്ധിക്കണമെന്നാണ് താന്‍ പറഞ്ഞതെന്നും ഷാരുഖ് പറഞ്ഞു. ഞാന്‍ എന്തിനെക്കുറിച്ചോ സംസാരിച്ചു, എന്നാല്‍ അത് ദുര്‍വ്യാഖ്യാനിക്കപ്പെട്ടു, ഞാന്‍ വിവാദത്തിലായി. പിന്നീട് അതൊരു ശല്യമായി തീര്‍ന്നു.
\'എന്റെ വാക്കുകളെ വളച്ചൊടിക്കുക വഴി ഒരു രാഷ്ട്രീയ അജണ്ടയ്ക്ക് വളമാകുന്നുണ്ടാകാം. പക്ഷെ എന്നെ അലട്ടുന്ന കാര്യം എന്താണെന്നു വച്ചാല്‍ എടുത്തു കാട്ടപ്പെട്ട കാര്യങ്ങളൊന്നുമല്ല ഞാന്‍ ഉദ്ദ്യേശിച്ചത്. ഞാനൊരു നടനാണ്, സിനിമ നിര്‍മ്മിക്കുന്നുണ്ട്. ഒരു ജോലിയായിട്ട് അതുമതി. സ്‌ക്രീനില്‍ ഞാനെന്താണോ അതാണ് എന്നെ ഐക്കണാക്കിയത്\' ഷാരുഖ് പറഞ്ഞു. മിഡ് ഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഷാരൂഖ് ഖാന്‍ നിലപാട് മാറ്റി പറഞ്ഞത്.
ഷാരുഖ് ഖാന്‍ അസഹിഷ്ണതയെക്കുറിച്ച് സംസാരിച്ചതിന് പിന്നാലെ വലിയ വിവാദം ഉണ്ടായി. എന്നാല്‍, പിന്നീട് ഷാരൂഖ് ഇക്കാര്യത്തില്‍ മൗനം പാലിക്കുകയായിരുന്നു. ഇന്നലെ മാത്രമാണ് അദ്ദേഹം മൗനം വെടിഞ്ഞത്. ദില്‍വാലെ, ഫാന്‍ ഉള്‍പ്പെടെയുള്ള സിനിമകളുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു ഷാരുഖ്.
ഇപ്പോള്‍ സിനിമയുടെ ഷൂട്ടിങ് തിരക്ക് അവസാനിച്ച സന്ദര്‍ഭത്തിലാണ് ഷാരൂഖ് മിഡ് ഡേയ്ക്ക് അഭിമുഖം അനുവദിച്ചത്. ഇതിനിടെ ആദായ നികുതി വകുപ്പ് ഷാരൂഖിനെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനേയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. എന്നാല്‍ മൂന്ന് തവണ നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ ഷാരൂഖ് എത്തി മൊഴി നല്‍കിയതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha