പ്രശസ്ത ഹോളിവുഡ് നടന്‍ ബെര്‍ണാര്‍ഡ് ഹില്‍ അന്തരിച്ചു.... ആദരാജ്ഞലി അര്‍പ്പിച്ച് ഹോളിവുഡും ലോകമെമ്പാടുമുളള ആരാധകരും...

പ്രശസ്ത ഹോളിവുഡ് നടന്‍ ബെര്‍ണാര്‍ഡ് ഹില്‍ (79) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അവസാനം അഭിനയിച്ചത് ദ റെസ്‌പോണ്ടര്‍ എന്ന ടിവി പരമ്പരിലാണ് .
ദ റെസ്‌പോണ്ടര്‍ ഞായറാഴ്ച പ്രദര്‍ശനം തുടങ്ങിയ അവസരത്തിലാണ് ബെര്‍ണാര്‍ഡ് ഹില്ലിന്റെ അപ്രതീക്ഷിത വിയോഗമുണ്ടായത്. 5 പതിറ്റാണ്ട് നീണ്ടുനിന്ന അഭിനയജീവിതമായിരുന്നു ഹില്ലിന്റേത്. 'ദ ലോര്‍ഡ് ഓഫ് ദ റിംഗ്‌സ്' ട്രൈലോജി, 'ടൈറ്റാനിക്' എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് ബെര്‍ണാഡ് ഹില്‍.
ടെറ്റാനിക്കിലെ ക്യാപ്റ്റന്‍ എഡ്വേര്‍ഡ് സ്മിത്ത് എന്ന കഥാപാത്രം ഒന്ന് മാത്രം മതി ബെര്‍ണാഡ് ഹില്‍ എന്ന നടനെ കാലം എന്നും ഓര്‍മിക്കാന്‍. നിരവധി ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടനായിരുന്നു ബെര്‍ണാര്‍ഡ് ഹില്‍.
സിനിമ കൂടാതെ നാടകങ്ങളിലും ടിവി ഷോകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1944 ല്‍ മാഞ്ചസ്റ്ററില്‍ ജനിച്ച ബെര്‍ണാര്‍ഡ് ഹില്‍ 'ഇറ്റ് കുഡ് ഹാപ്പെന്‍ റ്റു യു' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് ചുവടുവെച്ചത്.
11 ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയ രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ച ഒരേയൊരു താരവും ബെര്‍ണാഡ് ഹില്‍ ആയിരുന്നു. ടൈറ്റാനിക്കും ലോര്‍ഡ് ഓഫ് ദ റിംഗ്‌സുമായിരുന്നു ആ രണ്ടു ചിത്രങ്ങള്‍.
https://www.facebook.com/Malayalivartha