ബാഹുബലി 2 ആദ്യ പ്രദര്‍ശനം എലിസബത്ത് രാജ്ഞിക്കുമുന്നില്‍

എസ്.എസ്.രാജമൗലിയുടെ ബാഹുബലി 2 ആദ്യം കാണുന്നത് എലിസബത്ത് രാജ്ഞി ആയിരിക്കും . ലണ്ടനിലാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം.
ഇന്ത്യ സ്വതന്ത്രമായതിന്റെ 70 -)o വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്ത്യയും ബ്രിട്ടനും സംയുക്തമായി സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടിയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഏപ്രില്‍ 27 നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അന്നു തന്നെ രാജ്ഞി ചിത്രം കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാംസ്‌കാരിക പരിപാടിയുടെ ആഘോഷചടങ്ങുകള്‍ക്ക് കഴിഞ്ഞ ദിവസം ബെക്കിങ്ങാം കൊട്ടാരത്തില്‍ തുടക്കം കുറിച്ചിരുന്നു. സുരേഷ് ഗോപി, കമല്‍ ഹാസന്‍, കപില്‍ ദേവ്, അനൗഷ്‌ക ശങ്കര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
സിനിമ എന്ന കലയ്ക്കപ്പുറം സംസ്കാരത്തിന്റെ ഭാഗമായി മാറിയ ഈ ദൃശ്യ വിരുന്ന് ഇന്ത്യയില്‍ റിലീസിനെത്തുന്നത് ഏപ്രില്‍ 28 നാണ്.
https://www.facebook.com/Malayalivartha