നഗ്‌നയായ തന്നെ അവര്‍ കെട്ടിയിട്ടു.. കിം കര്‍ദാഷിയന്‍ കവര്‍ച്ചയെ കുറിച്ച് മനസു തുറക്കുന്നു!

പ്രശസ്ത ഹോളിവുഡ് നടിയും ടിവി അവതാരകയുമായ കിം കര്‍ദാഷിയാന്‍ മനസു തുറക്കുകയാണ്. പാരീസില്‍ നിന്നും കവര്‍ച്ചക്കിരയായതിനെ കുറിച്ചാണ് നടി ആദ്യമായി മനസു തുറക്കുന്നത്. അന്ന് കിം ആക്രമികളുടെ കൈയില്‍ നിന്നും സഹാസികമായി രക്ഷപ്പെടുകയായിരുന്നു. നൂറു കോടിക്ക് മുകളില്‍ വരുന്ന ആഭരണങ്ങള്‍ കിമ്മിന് അന്നത്തെ കവര്‍ച്ചയില്‍ നഷ്ടപ്പെട്ടിരുന്നു.
കിം കുളിക്കുമ്പോഴായിരുന്നു വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടത്. വാതില്‍ തുറന്ന് അകത്ത് പ്രവേശിച്ച അക്രമികള്‍ കുളിച്ചു കൊണ്ടിരുന്ന താരത്തെ വലിച്ചിഴച്ച് ബെഡ്‌റൂമിലേക്ക് കൊണ്ടു പോവുകയായിരുന്നു.ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനായി പാരീസിലെത്തിയ കിം അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.അവിടെ വെച്ചാണ് കിം കവര്‍ച്ചക്കിരയായത്.
നഗ്‌നയായി തന്നെയവര്‍ കട്ടിലില്‍ പ്ലാസ്റ്റിക് കയര്‍ കൊണ്ട് കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന് വായില്‍ ടേപ്പ് ഒട്ടിച്ചിരുന്നെന്നും താരം പറയുന്നു.തന്നോട് അവര്‍ പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്റെ കൈയില്‍ പണമില്ലായിരുന്നു. തന്നെയവര്‍ നിലത്തുടെ വലിച്ചിഴച്ചു. അപ്പോഴാണ് താന്‍ തോക്ക് കണ്ടതെന്നും താരം പറയുന്നു.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ആക്രമികളെ പോലീസ് പിടികൂടിയത്. 17 പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha