കണ്‍ജുറിംഗ് സീരീസിലെ നാലാം ചിത്രമായ അനബെല്ല ക്രിയേഷന്റെ ട്രെയിലര്‍ പുറത്തിറങ്ങി!

കേരളത്തിലെ ബോക്‌സ് ഓഫീസില്‍ വെന്നിക്കൊടി പാറിച്ച രണ്ട് ഹോളിവുഡ് ഹൊറര്‍ ചിത്രങ്ങളാണ് കണ്‍ജറിംഗ് 2, ലൈറ്റ്‌സ് ഔട്ട് എന്നിവ. ലൈറ്റ്‌സ് ഔട്ട് ഡയറക്‌റില്‍ നിന്നും മറ്റൊരു ഹൊറര്‍ ചിത്രം കൂടെ പുറത്തിറങ്ങുകയാണ്. അനബെല്ല ക്രിയേഷന്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
കണ്‍ജറിംഗ് 2 കേരളത്തില്‍ പ്രേക്ഷക സ്വീകാര്യത നേടിയ ആദ്യ ഹോളിവുഡ് ഹൊറര്‍ ചിത്രമെന്ന വിശേഷണം കണ്‍ജറിംഗ് 2-ന് നല്‍കാം. അത്തരത്തിലുള്ള ബോക്‌സ് ഓഫീസ് കളക്ഷനായിരുന്നു ചിത്രം നേടിത്. ഒരു പാവയായിരുന്നു ചിത്രത്തില്‍ പ്രേതമായി എത്തുന്നത്. ജെയിംസ് വാന്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.കണ്‍ജറിംഗ് 2 നേടിയ വിജയത്തിന് പിന്നാലെ കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ഹോളിവുഡ് ഹൊറര്‍ ചിത്രമായിരുന്നു ലൈറ്റ്‌സ് ഔട്ട്. ചിത്രവും വിജയമായി. കണ്‍ജറിംഗിന്റെ സംവിധായകന്‍ ജെയിംസ് വാന്‍ ആയിരുന്നു ലൈറ്റ് ഔട്ടിന്റെ നിര്‍മാതാവ്. ഇതും പ്രേക്ഷകരെ തീയറ്ററിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമായി.
ലൈറ്റ്‌സ് ഔട്ട് ടീം വീണ്ടും ഒന്നിക്കുകയാണ്. ഇക്കുറി അവര്‍ എത്തുന്നത് അനബെല്ല എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ പുതിയ പതിപ്പുമായിട്ടാണ്. അനബെല്ലയുടെ രണ്ടാം ഭാഗമായ അനബെല്ല ക്രിയേഷന്‍ സംവിധാനം ചെയ്യുന്നത് ലൈറ്റ്‌സ് ഔട്ടിന്റെ സംവിധായകന്‍ ഡേവിഡ് എഫ് സാനബര്‍ഗാണ്. ജെയിംസ് വാന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.
ഒരു പാവ നിര്‍മാതാവിന്റേയും ഭാര്യയുടേയും മകള്‍ ചെറുപ്പത്തില്‍ മരിച്ചുപോകുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ ഒരു കന്യാസ്ത്രിയേയും കുറച്ച് അനാഥ പെണ്‍കുട്ടികളേയും ആ വീട്ടില്‍ താമസിപ്പിക്കുകയാണ്. അതോടെ പാവ നിര്‍മാതാവിന്റെ അനബെല്ലയ്ക്ക് പുതിയ ഇരകളെ കിട്ടുന്നതാണ് ചിത്രത്തിന്റെ കഥ.ഓഗസ്റ്റ് 11-ന് അനബെല്ല ക്രിയേഷന്‍സ് തിയറ്ററിലെത്തും. അനബെല്ലയുടെ ആദ്യ ഭാഗത്തിന് തിരക്കഥയൊരുക്കിയ ഗാരി ഡോബര്‍മാന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഭീതി നിറഞ്ഞു നില്‍ക്കുന്ന ട്രെയിലറിന് മികച്ച് സ്വീകാര്യതയാണ് ലഭിക്കുന്നത്.
കണ്‍ജറിംഗ് നേടി വിജയത്തിന് പിന്നാലെ കണ്‍ജറിംഗിന്റെ രണ്ടാം ഭാഗം എന്ന നിലയിലായിരുന്നു അനബെല്ലയുടെ ഒന്നാം ഭാഗം ഇറങ്ങിയത്. ഇരു ചിത്രങ്ങളിലും പ്രേതമായി എത്തിയത് പാവയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കണ്‍ജറിംഗ് 2 ഇറങ്ങിയത്. കണ്‍ജറിംഗ് സീരീസിലെ നാലാം ചിത്രമാണ് അനബെല്ല ക്രിയേഷന്‍സ്.
അനബെല്ല ക്രിയേഷന്‍സ് ട്രെയിലര്‍ കാണാം...
https://www.facebook.com/Malayalivartha