ഇന്ത്യന്‍ യുവാവിന്റെ ജീവിതത്തിലെ ദുരന്തം കണ്ട് ചങ്കുപൊട്ടി കരഞ്ഞ് ടെലിവിഷന്‍ താരം കിം കര്‍ദാഷിയാന്‍!

ആറ് ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം നേടിയ സിനിമയാണ് 'ലയണ്‍'. 2016-ല്‍ പുറത്തിറങ്ങിയ സിനിമയെ പ്രശംസിച്ച് ഹോളിവുഡ് ടെലിവിഷന്‍ താരമായ കിം കര്‍ദാഷിയന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ യുവാവിന്റെ യാഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ച ഒറ്റപ്പെടലും തുടര്‍ന്നുണ്ടായ അതിജീവനവുമാണ് സിനിമയുടെ പ്രമേയം. സിനിമ കണ്ട് മണിക്കുറുകളോളം താന്‍ കരഞ്ഞു എന്നാണ് കിം ട്വീറ്ററിലുടെ പറയുന്നത്.
താന്‍ ഇപ്പോഴാണ് ലയണ്‍ കണ്ടത്. സിനിമ കണ്ടതിന് ശേഷം താന്‍ മണിക്കുറുകളോളം കരയേണ്ടി വന്നു. ഇനിയും സിനിമ കാണാത്തവരുണ്ടെങ്കില്‍ വേഗം തന്നെ കാണാണമെന്നും കിം പറയുന്നു.ഗര്‍ത്ത് ഡേവീസ് സംവിധാനം ചെയ്ത സിനിമയാണ് ലയണ്‍. ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ സരു ബ്രയോളി എന്ന ബാലന്റെ ജീവചരിത്രമാണ് സിനിമയിലുടെ പറഞ്ഞിരുന്നത്. 2016-ലാണ് സിനിമ റിലീസായത്.
5 വയസുള്ളപ്പോള്‍ തന്റെ സഹോദരന്‍ ഗുഡുവിനോടൊപ്പം റെയില്‍വേ സ്‌റ്റേഷനിലെത്തിയ സരു അവിടെ ഉണ്ടായിരുന്ന ട്രെയിനില്‍ കിടന്നു ഉറങ്ങി പോവുന്നു. ഉറക്കമുണര്‍ന്ന സരു ഒരുപാട് ദൂരം യാത്ര ചെയ്തിരുന്നു. അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങിയ സരുവിന് ഭാഷയറിയാത്തതിനാല്‍ വീട്ടിലേക്ക് തിരിച്ചു പോവാന്‍ കഴിയാതെ വരുന്നു. തുടര്‍ന്ന് സരുവിനെ ഓസ്‌ട്രേലിയന്‍ ദമ്പതിമാര്‍ ദത്തെടുത്തു കൊണ്ടു പോവുകയായിരുന്നു.
പുതിയ ജീവിതവുമായി വേഗം ഇടപഴകിയ സരു ഓസ്‌ട്രേലിയന്‍ യുവാവായി ജീവിക്കാന്‍ തുടങ്ങി. പതിയെ ഹിന്ദി മറന്ന സരു ഇംഗ്ലീഷ് പഠിച്ചു. ബിസിനസ്മാനായി മാറിയ സരു തന്റെ പഴയ ജീവിതം തേടിയിറങ്ങുകയാണ്.ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെ ഇന്ത്യയിലെ തന്റെ വീട് കണ്ടെത്തുന്ന സരു അവിടേക്ക് തിരിച്ചെത്തുകയാണ്. തിരിച്ചെത്തിയ സരു അമ്മയെ കണ്ടെത്തുന്നുണ്ടെങ്കിലും തന്റെ പ്രിയ സഹോദരനെ നഷ്ടപ്പെട്ടു എന്ന വാര്‍ത്തയാണ് അറിയുന്നത്.
മധ്യപ്രദേശില്‍ ജനിച്ച ഷേരു മുന്‍ഷി ഖാന്‍ എന്നയാളുടെ ജീവിതത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവം തന്നെയാണ് ഗര്‍ത്ത് ഡേവീസ് സിനിമയാക്കിയത്. ഇ്ന്ന് സരു ഓസ്‌ട്രേലിയയില്‍ തന്നെയാണ് താമസിക്കുന്നത്. ഇന്ത്യയില്‍ അമ്മക്കായി വീട് നിര്‍മ്മിച്ചു നല്‍കിയിരിക്കുകയാണ്. പലപ്പോഴായി ഇന്ത്യയിലെത്തി അമ്മയെ കാണാറാണ് സരുവിന്റെ പതിവ്.
https://www.facebook.com/Malayalivartha