കാനില്‍ ഗോള്‍ഡന്‍ ഗൗണില്‍ തരംഗമായി സോനം കപൂര്‍

ആഷിന് പുറകെ കാന്‍ ചലച്ചിത്ര വേദിയില്‍ കാണികളുടെ മനം കവരാന്‍ സോനം കപൂറും. കാന്‍ ചലച്ചിത്രോത്സവത്തിന്റെ രണ്ടാം ദിനമാണ് റെഡ് കാര്‍പറ്റില്‍ സ്വര്‍ണസുന്ദരിയായി സോനം കപൂര്‍ പ്രത്യക്ഷപ്പെട്ടത്. എലി സാബ് രൂപകല്‍പന ചെയ്ത ഗോള്‍ഡന്‍ ബ്രൊക്കേഡ് ഗൗണാണ് സോനത്തിനെ അതീവ സുന്ദരിയാക്കിയത്.
ആദ്യദിവസവും എലി സാബ് ഡിസൈന്‍ ചെയ്ത ഗൗണായിരുന്നു സോനം ധരിച്ചത്. ഗോള്‍ഡന്‍ നിറത്തിലുള്ള ബെല്‍റ്റും ഗൗണിനൊപ്പം കമ്മലും മോതിരവും ആയിരുന്നു സോനം ആഭരണമായി തിരഞ്ഞെടുത്തിരുന്നത്. സഹോദരി റിയാ കപൂറാണ് സോനത്തിന്റെ സ്‌റ്റൈലിസ്റ്റ്. ഇത് ഏഴാം വര്‍ഷമാണ് സോനം കാനിലെത്തുന്നത്. സോനത്തിന്റെ റെഡ് കാര്‍പറ്റ് ചിത്രങ്ങള്‍ റിയ കപൂര്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
https://www.facebook.com/Malayalivartha