പാര്‍വതി ഓമനക്കുട്ടന്‍ തെലുങ്കിലേക്ക്

മുന്‍ മിസ് ഇന്ത്യയും മലയാളിയുമായ പാര്‍വതി ഓമനക്കുട്ടന്‍ തെലുങ്കിലേക്ക്. പിസയുടെ ഹിന്ദി റിമേക്കില്‍ അഭിനയിച്ചതിന് ശേഷമാണ് തെലുങ്കില്‍ നിന്നും ഓഫര്‍ വന്നത്. ആനന്ദ് രവി എന്ന പുതുമുഖ സംവിധായകന്റെ ചിത്രത്തിലാണ് പാര്‍വതി നായികയാകുന്നത്. നായികയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. കുടുംബ പശ്ചാത്തലത്തില്‍ പറയുന്ന കഥയായതിനാല്‍ നായക വേഷം ചെയ്യാനുള്ള നടന്‍മാരെ അന്വേഷിക്കുകയാണ്.
ഫാഷന്‍ രംഗത്ത് പാര്‍വതി ചുവടുറപ്പിച്ചത് ഹൈദരാബാദിലാണ്. അതിനാല്‍ തെലുങ്ക് സിനിമകളും ആ നഗരവും തനിക്ക് ഏറെ ഇഷ്ടമാണെന്ന് പാര്‍വതി പറഞ്ഞു. മിസ് ഇന്ത്യയായി തെരഞ്ഞെടുത്തതും ഹൈദരാബാദില്‍ വെച്ചാണ്. ബില്ല ടു വിലെ വേഷമാണ് സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. കെ.ക്യൂ എന്ന മലയാളം ചിത്രത്തില്‍ അഭിനയിച്ചിരുന്നു. പടം റിലീസായില്ല. നമ്പ്യാര്‍ എന്ന തമിഴ് ചിത്രം പൂര്‍ത്തിയാക്കി. അത് ഉടന്‍ റിലീസാകും.
ഐശ്വര്യാറായ്, സുസ്മിതാ സെന്‍ തുടങ്ങിയവര്‍ ഫാഷന്‍ ലോകത്തു നിന്നാണ് സിനിമയില്‍ എത്തി സ്റ്റാറായത്. തനിക്കും അതുപോലെ വളരാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് താരം. കോട്ടയം ചങ്ങനാശേരിയിലാണ് പാര്‍വതിയുടെ വീട്. വളര്‍ന്നതും പഠിച്ചതും മുംബയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha