ലൈംഗികാരോപണത്തില്‍ കുടുങ്ങി ഒരു പ്രമുഖന്‍ കൂടി: ഡിസ്‌നി ആനിമേഷന്‍ മേധാവി ജോണ്‍ ലെസ്സെറ്റര്‍ രാജിവച്ചു

മീ ടൂ കാംപയിന്റെ ഭാഗമായി അരോപണ വിധേയനായ സംവിധായകന്‍ ജോണ്‍ ലെസ്സെറ്റര്‍ രാജിവച്ചു. സിഡ്‌നിയുടെ ആനിമേഷന്‍ മേധാവിയും പിക്‌സര്‍ ആനിമേഷന്‍ സ്റ്റുഡിയോ സ്ഥാപകനുമാണ് ജോണ്‍ ലെസ്സെറ്റര്‍. ടോയ് സ്‌റ്റോറി സീരീസ് ഉള്‍പ്പെടെ നിരവധി സിനിമകള്‍ സംവിധാനം നിര്‍വഹിച്ചിട്ടുള്ള അദ്ദേഹം ലൈംഗികാരോപണം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ മുതല്‍ അവധിയിലായിരുന്നു. ജീവനക്കാരെ അനാവശ്യമായി ആലിംഗനം ചെയ്യുമെന്നായിരുന്നു ജോണ്‍ ലെസ്സെറ്ററിനെതിരായ ആരോപണം.
മീ ടു കാംപയിനിന്നു തുടക്കമിട്ട് ഹോളിവുഡ് നിര്‍മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റനെതിരേ ഉയര്‍ന്ന ആരോപണത്തിന് പിന്നാലെ ആരോപണവിധേയരായ പ്രമുഖരില്‍ ഒരാളായിരുന്നു ജോണ്‍ ലെസ്സെറ്ററും. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങളില്‍ അദ്ദേഹം മാപ്പുപറഞ്ഞിരുന്നു.
2018 ആവസാനം വരെ ജോണ്‍ ലെസ്സെറ്റര്‍ സിഡ്‌നിയുടെ ഭാഗമായിരിക്കുമെന്നും അടുത്തവര്‍ഷം ആദ്യത്തോടെ പടിയിറങ്ങുമെന്നുമാണ് ഡിസ്‌നി അധികൃതരുടെ വിശദീകരണം. ഡിസ്‌നി, പിക്‌സര്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ തന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്, എന്നാല്‍ പുതിയ പ്രവര്‍ത്തനങ്ങളുമായി സമാന മേഖലകളില്‍ ഇനിയും തുടരുമെന്നും രാജി പ്രഖ്യാപിച്ചു കൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.
നേരത്തെ സിനിമാ മേഖലയിലെ നടിമാരും മോഡലുകളും നിര്‍മ്മാതാവായ ഹാര്‍വിക്കെതിരെ രംഗത്തെത്തിയിരുന്നു. ആര്‍ത്തവ സമയത്ത് പോലും ഹാര്‍വി തന്നെ പീഡിപ്പിച്ചെന്ന് മിമി പറഞ്ഞിരുന്നു. ഇക്കാര്യം കേണപേക്ഷിച്ച് പറഞ്ഞിട്ടും അയാള്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും 2006ല്‍ ഹാര്‍വി നിര്‍ബന്ധിച്ച് ഓറല്‍ സെക്‌സ് ചെയ്യിച്ചെന്നും മിമി ആരോപിച്ചു. ഇരുപത് വയസുള്ളപ്പോഴാണ് ഈ പീഡനങ്ങള്‍ നടന്നതെന്നും. അയാള്‍ ബലം പ്രയോഗിച്ച് തന്നെ കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നും മിമി പറഞ്ഞു.
ശാരീരികമായി അയാള്‍ ശക്തനായിരുന്നു. വെറുതെ വിടണമെന്ന് പറഞ്ഞിട്ടും തന്നെ അയാള്‍ കീഴ്‌പ്പെടുത്തി. ബലം പ്രയോഗിച്ചും മര്‍ദിച്ചുമാണ് തന്നെ കീഴ്‌പ്പെടുത്തിയത്. പീഡനം വിവരിക്കുമ്പോള്‍ പലപ്പോഴും മിമി പൊട്ടിക്കരഞ്ഞുകൊണ്ടാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. എന്നാല്‍ ആരോപിക്കപ്പെടുന്ന സംഭവങ്ങളെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നടന്നത്. ലണ്ടനില്‍ ആരോപിക്കപ്പെട്ട സംഭവം 35 വര്‍ഷം മുമ്പാണ് നടന്നത്. അതുകൊണ്ട് തന്നെ അന്വേഷണം വളരെ പ്രയാസമാണ്. ആഞ്ജലീന ജോളി, ഗിനത്ത് പാള്‍ട്രോ ഉള്‍പ്പെടെ 30 ഹോളിവുഡ് സുന്ദരിമാരെ പീഡിപ്പിച്ചുവെന്ന ആരോപണമാണ് ഹാര്‍വിക്കെതിരെ ന്യൂയോര്‍ക്ക് പൊലീസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha