നാലു ട്യൂബ് ലൈറ്റുകള്‍ വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതല്ല ഒടിയന്‍: വിമര്‍ശകരുടെ വായടപ്പിച്ച് പേര്‍ളി മാണി

ഈ വര്‍ഷത്തെ ഏറ്റവും വലിയ മലയാള ചിത്രമെന്ന പ്രൗഡിയോടെയാണ് ഒടിയന്‍ തീയറ്ററുകളിലെത്തിയത്. ഒന്നരവര്‍ഷത്തോളമുള്ള ആരാധകരുടെ കാത്തിരിപ്പ്. പക്ഷേ സിനിമ തീയറ്ററുകളിലെത്തിയപ്പോള്‍ സമ്മിശ്രപ്രകതികരണമാണ് ലഭിച്ചത്. ശ്രീകുമാര്‍ മേനോന്‍ പറഞ്ഞതുപോലെയായില്ല ചിത്രമെന്നു പറഞ്ഞ് ഒടിയനെതിരെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ചിത്രത്തിന്റെ റിലീസിംഗ് ദിവസം മുതല്‍ ചിത്രം മോശമെന്ന പ്രചാരണങ്ങളാണ് ഉണ്ടായത്. എന്നാല്‍ ചിത്രം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്ന റിപോര്‍ട്ടുകളും ഉണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ ചിത്രത്തിനെതിരെ ഉയരുന്ന ഡീഗ്രേഡിംഗിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടിയും അവതാരികയുമായ പേളി മാണി. സിനിമ കണ്ടുവെന്നും ഇങ്ങനെ നെഗറ്റീവ് റിവ്യൂസ് കൊടുത്ത് നശിപ്പിക്കേണ്ട സിനിമയല്ല ഒടിയനെന്നും പേളി പറയുന്നു. ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലാണ് പേളി നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചത്.
'ലൈക്കിനും ഷെയറിനും വേണ്ടിയാണ് പലരും നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്യുന്നത്. ഇത്തരം പ്രവണത ഒഴിവാക്കേണ്ടതാണ്. ഏത് സിനിമ വന്നാലും ആദ്യദിനം തന്നെ പോയി റിവ്യൂ ഇട്ട് കുളമാക്കരുത്. അതിന് കഴിവുള്ളവര്‍ വേറെയുണ്ട്. തനിക്ക് ഇതുവരെ ഒരു സിനിമ കണ്ടിട്ടും പൈസ പോയെന്ന തോന്നുലുണ്ടായിട്ടില്ല. മോഹന്‍ലാലിന്റെ ബ്രില്യന്റ് സിനിമയാണിതെന്നും മഞ്ജു വാര്യരെ ഒരുപാട് ഇഷ്ടമായി. നാല് ട്യൂബ് ലൈറ്റ് വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതല്ല എന്ന ഡയലോഗാണ് തനിക്കും വിമര്‍ശകരോട് പറയാനുള്ളതെന്നും' പേളി വീഡിയോയില്‍ പറയുന്നു.
നിങ്ങളോട് ഇത് പറയാനുള്ള സ്വാതന്ത്രം എനിക്ക് ഉണ്ടെന്നാണ് കരുതുന്നതെന്നും ഞാന്‍ പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് തുറന്ന് പറയാമെന്നും പേളി വീഡിയോയില്‍ പറയുന്നു. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരോട് പ്രത്യേകമായി നന്ദി അറിയിക്കുന്നുവെന്നും പേളി വീഡിയോയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha