പൂര്‍ണ്ണ ചന്ദ്രനുദിക്കുന്ന ഡിസംബര്‍ 22ന് പേര്‍ളിഷ് എത്തുന്നു: വിവാഹനിശ്ചയ വാര്‍ത്ത പുറത്തുവിട്ട് പേര്‍ളി: ആകാംഷയോടെ ആരാധകര്‍

ഹിന്ദി മുതല്‍ ഇങ്ങ് മലയാളം വരെ ശ്രദ്ധയമായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ചരിത്രത്തിലാദ്യമായി ഹൗസില്‍ വിരിഞ്ഞ പ്രണയം വിവാഹത്തിലേയ്‌ക്കെത്തുന്നു. മലയാളം ബിഗ്‌ബോസിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരരായി മാറിയ പേര്‍ളിയും ശ്രീനിഷും കുടുംബാംഗങ്ങളുടെയും ആരാധകരുടെയും ആശിര്‍വാദത്തോടെ വിവാഹിതരാകാന്‍ പോകുന്നെന്നാണ് സൂചന.
2019 മാര്‍ച്ചിലോ ഏപ്രിലിലോ ആയി വിവാഹം നടക്കുമെന്നും റിപ്പോര്‍ട്ട് വന്നു. വിവാഹ നിശ്ചയം ഉടന്‍ തന്നെ ഉണ്ടാകുമെന്ന് മുമ്പേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകള്‍ ആരാധകര്‍ക്കായി പങ്കിടാറുണ്ട്. പേളിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെയാണ് ഇപ്പോള്‍ ആരാധകര്‍. ഡിസംബര്‍ 22ന് ഉച്ചയ്ക്ക് 12 മണിക്ക് പേളിഷ് റിലീസ് ചെയ്യും എന്നാണ് പേളി പ്രഖ്യാപിച്ചിട്ടുളളത്. ഇരുവരും അഭിനയിക്കുന്ന ഒരു ആല്‍ബം പുറത്തിറങ്ങിയേക്കും എന്ന പ്രതീതിയോടെയാണ് പേളിയുടെ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
തന്റെ ഔദ്യോഗിക യൂട്യൂബ് പേജിലൂടെയായിരിക്കും ഇത് റിലീസ് ചെയ്യുകയെന്നും പേളി പറയുന്നു. ഞങ്ങളുടെ വലിയ കുടുംബത്തിന് വേണ്ടി ആണ് ഇത് ചെയ്യുന്നതെന്ന് പേളി പോസ്റ്റിന്റെ കൂടെ ചേര്‍ത്തത് പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്. ഇരുവരുടേയും വിവാഹനിശ്ചയം വ്യത്യസ്തമായ രീതിയില്‍ പേളി പ്രഖ്യാപിച്ചതാകാം എന്നാണ് ഊഹാപോഹം.
ഡിസംബര്‍ 22 തന്നെ റിലീസ് തിയതിയായി തിരഞ്ഞെടുക്കാനുണ്ടായ കാരണവും പേളി വിശദീകരിക്കുന്നുണ്ട്. ഓഗസ്റ്റ് 22നാണ് ഞങ്ങള്‍ പരസ്പരം ഇഷ്ടമാണെന്ന് പറഞ്ഞത്. കൂടാതെ അതൊരു പൂര്‍ണ ചന്ദ്രനുദിക്കുന്ന രാത്രി കൂടി ആയത് കൊണ്ടാണ് ഈ തിയതി തിരഞ്ഞെടുത്തത്,പേളി പറയുന്നു. എന്തായാലും ആ സര്‍പ്രൈസ് എന്താണെന്ന് അറിയാന്‍ നാളെ ഒരു ദിവസം കൂടി കാത്തിരുന്നാല്‍ മതി.
https://www.facebook.com/Malayalivartha