എന്തുകൊണ്ടാണ് ഒടിയന്‍ മോശമാണെന്ന് പ്രേക്ഷകര്‍ പറയുന്നത?: മധുപാല്‍ പറയുന്നു

റിലീസ് ചെയ്ത് ആദ്യദിനങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളായിരുന്നെങ്കിലും ഇപ്പോള്‍ ഒടിയനെ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഏറെ ഹൈപ്പോടെ ഇറങ്ങിയ ചിത്രം അവകാശ വാദങ്ങള്‍ക്കൊത്തുയര്‍ന്നില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം.
ഇപ്പോള്‍ ചിത്രത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത് നടനും സംവിധായകനുമായ മധുപാലാണ്. ഒടിയന്‍ താന്‍ കണ്ടു എന്നും ആളുകള്‍ ഇത്ര മാത്രം നെഗറ്റീവ് ആയി ഒരു സിനിമയെ കണ്ടത് എന്തിനാണെന്ന് മനസ്സിലായില്ല എന്നുമാണ് മധുപാല്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ഒടിയന്‍ കണ്ടു. ആളുകള്‍ ഇത്ര മാത്രം നെഗറ്റീവ് ആയി ഒരു സിനിമയെ കണ്ടത് എന്തിനാണെന്ന് മനസ്സിലായില്ല. കാഴ്ചകള്‍ കാണുന്നത് കണ്ണുകൊണ്ടല്ല മനസ്സ് അറിഞ്ഞാണെന്ന് ഈ സിനിമ പറയുന്നുണ്ട്. സത്യസന്ധമായി ഒരു സിനിമയെ കാണിച്ചു തന്നവര്‍ക്ക് സ്‌നേഹം. തേങ്കുറിശ്ശിയിലെ അവസാനത്തെ ഒടിയന്റെ മായക്കാഴ്ചകളില്‍, ജീവിച്ചിരിക്കുന്ന നന്മയുള്ളവര്‍ക്കവേണ്ടിയുള്ള ത്യാഗത്തിന്റെ വെളിച്ചമുണ്ട്. ഇരുളില്‍ നിന്നും പ്രകാശത്തിലേക്കുള്ള ജാഗ്രതയുണ്ട്. വീണ്ടും കാണുമ്പോള്‍ പുതിയ കാഴ്ചകളുണ്ടാവും സത്യമുള്ള ബന്ധങ്ങളുണ്ടാവും കഥ പറയുന്നത് ആസ്വദിക്കുവാനാണെന്ന ബോധമുണ്ടാവും. പ്രിയപ്പെട്ടവര്‍ക്ക് നന്ദി. സ്‌നേഹം, മധുപാല്‍ പറഞ്ഞു.
പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ നിര്‍മ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണ്. മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ മോസ്റ്റ് ഹൈപ്പ്ഡ് കഥാപാത്രങ്ങളിലൊന്നാണ് ഒടിയനിലെ മാണിക്യന്‍. സിനിമയ്ക്കു വേണ്ടി ശരീരഭാരം നല്ല രീതിയില്‍ കുറച്ച് മോഹന്‍ലാല്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ യൗവ്വനവും വാര്‍ദ്ധക്യവും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha