വാപ്പച്ചിയുടെ ഈ പടത്തിനായാണ് കാത്തിരുന്നത്: ആദ്യമായി ഒരു മമ്മൂട്ടി ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ച് ദുല്‍ഖര്‍

തെലുങ്ക് മണ്ണില്‍ മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി നായകനായി നിറയുന്ന യാത്ര എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ ആരാധകര്‍. ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ത്തി ചിത്രത്തിന്റെ ടീസര്‍ ്എത്തി. ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര (വൈ എസ് ആര്‍) റെഡ്ഡിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഏടാണ് 'യാത്ര' എന്ന ചിത്രം. വൈ എസ് ആര്‍ ആയി എത്തുന്ന മമ്മൂട്ടിയ്ക്ക് വലിയ വരവേല്‍പ്പാണ് തെലുങ്ക് ആരാധകര്‍ നല്‍കിയിരിക്കുന്നത്.
വാപ്പിച്ചിയുടെ സിനിമാജീവിതത്തിലെ സുപ്രധാനകഥാപാത്രത്തിനെ വരവേറ്റു കൊണ്ട് ദുല്‍ഖര്‍ സല്‍മാനും രംഗത്ത് വന്നു. 'മനോഹരമായിരിക്കുന്നു മാഹി സര്‍. സിനിമ കാണാന്‍ കാത്തിരിക്കുന്നു, എന്നാണ് ടീസര്‍ പങ്കു വച്ച് കൊണ്ട് മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ കുറിച്ചു. ദുല്‍ഖറിന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് യാത്രയുടെ സംവിധായകന്‍ മാഹി വി രാഘവും എത്തി.
സാധാരണ ബയോപിക് ചിത്രങ്ങളെ പോലെ വൈഎസ്ആറിന്റെ ജീവിത കാണ്ഡങ്ങള്‍ ഓരോന്നായി പറഞ്ഞു പോകുന്ന സിനിമയല്ല 'യാത്ര'. ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈഎസ്ആര്‍ നടത്തിയ പദയാത്രയെ കുറിച്ചാണ് സിനിമ കൂടുതലും സംസാരിക്കുന്നത്. വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കവും അതിലേക്ക് അദ്ദേഹത്തെ നയിച്ച സംഭവങ്ങളുടേയും സൂചനകള്‍ നല്‍കിയാണ് ടീസര്‍ കടന്നു പോകുന്നത്. ചരിത്രപ്രധാനമായ പദ യാത്രയും ടീസറില്‍ അവതരിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha