മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാള സിനിമയെ വിസ്മയിപ്പിച്ച കെഎല്‍ ആന്റണി ഓർമ്മയായി

മലയാള നാടക - ചലച്ചിത്ര നടന്‍ കെഎല്‍ ആന്റണി അന്തരിച്ചു. മഹേഷിന്റെ പ്രതികാരം ഉള്‍പ്പെടെയുളള സിനിമകളിലൂടെ ശ്രദ്ധേയനായ കെഎല്‍ ആന്റണി ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളം ലെയ്ക്ക് ഷോര്‍ ആശുപത്രിയില്‍ വച്ചായിരുന്നു മരിച്ചത്.
ദിലീഷ് പോത്തന്‍ ചിത്രം മഹേഷ് പ്രതികാരത്തിലെ ഫഹദ് ഫാസിലിന്റെ അച്ഛന്‍ വേഷത്തിലൂടെയായിരുന്നു സിനിമ രംഗത്തെ അരങ്ങേറ്റം. കഴിഞ്ഞ അൻപതു വര്‍ഷമായി നാടകരംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്നു ഇദ്ദേഹം. രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആലപ്പുഴ പ്രൊവിഡന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായതോടെ എറണാകുളം ലേയ്ക്ക് ഷോറിലേക്ക് കൊണ്ടു വരുകയായിരുന്നു
അഭിനേതാവിനു പുറമെ നാടക രചയിതാവ്,സംവിധായകന്‍ എന്നീ നിലകളിലും കെഎല്‍ ആന്റണി വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. പത്തറുപത് വര്‍ഷത്തോളം നാടകരംഗത്ത് സജീവമായിരുന്നു അദ്ദേഹം.1950ല്‍ ബാല നടനായിട്ടാണ് കെ. എല്‍ ആന്റണിയുടെ നാടക ജീവിതം ആരംഭിക്കുന്നത്. കലാകേന്ദ്ര എന്ന നാടക സമിതിയുടെ സ്ഥാപകനായി.
നാടക വേദിയില്‍ വെച്ച് പരിചയപ്പെട്ട ലീന ആന്റണിയെ ജീവിത സഖിയാക്കി. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ഇരുവരും സിനിമയിലെത്തി. ചിത്രത്തില്‍ നായകനായ ഫഹദിന്റെ ചാച്ചനായി കെ.എല്‍ ആന്റണിയും നായികയുടെ അമ്മയായി ലീന ആന്റണിയും അഭിനയിച്ചു. നൂറു കണക്കിന് നാടകങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. രണ്ടുപേര്‍ മാത്രം അഭിനയിക്കുന്ന അമ്മയും തൊമ്മനും എന്ന നാടകം ആന്റണിയും ലീനയും അഭിനയിക്കുന്നത് കാണാനിടയായ ദിലീഷ് പോത്തന്‍ ഇരുവരെയും തന്റെ ആദ്യ ചിത്രത്തിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷവും നിരവധി കഥാപാത്രങ്ങള്‍ കെ. എല്‍ ആന്റണി മലയാളത്തില്‍ അവതരിപ്പിച്ചിരുന്നു. ഗപ്പിയിലെ ടിങ്കു, ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയിലെ ഗ്രാന്‍ഡ് ഫാദര്‍ ,മുന്തിരിവള്ളികളിലെ ഉലഹന്നാന്റെ അച്ചന്‍, ആകാശ മിഠായിലെ രാധികയുടെ അച്ഛന്‍, ചക്കരമാവിന്‍ കൊമ്ബത്തിലെ മാധവേട്ടന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. മക്കള്‍ അമ്ബിളി. ലാസര്‍ഷൈന്‍, നാന്‍സി.
https://www.facebook.com/Malayalivartha